ഫ്ലക്സ് ബോർഡ്, കൊടി തോരണങ്ങള്‍ ഉപയോഗിക്കുന്നതില്‍ വീണ്ടും വിമർശനവുമായി ഹൈക്കോടതി. പ്രധാന രാഷ്ട്രീയ പാർട്ടികള്‍ കോടതി ഉത്തരവുകള്‍ നിരന്തരം ലംഘിക്കുന്നതായി സിംഗിള്‍ ബഞ്ച് കുറ്റപ്പെടുത്തി. കൊല്ലത്തു കൂടി വരുമ്ബോള്‍ കണ്ണടച്ചു വരാൻ കഴിയില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിമർശിച്ചു. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുകള്‍ നടപ്പാക്കാൻ സർക്കാർ ആരെയാണ് ഭയക്കുന്നതെന്നും കോടതി ചോദിച്ചു.
ടൂറിസത്തിന്റെ അടിസ്ഥാന ഘടകം ശുചിത്വമാണ്. അതു രാഷ്ട്രീയ പാർട്ടികള്‍ക്കു മനസിലാകുന്നില്ല. പ്രധാന രാഷ്ട്രീയ പാർട്ടികള്‍ എന്താണ് തെളിയിക്കാൻ ശ്രമിക്കുന്നത്. നിയമത്തിനു മുകളിലാണ് തങ്ങള്‍ എന്നാണ് പ്രധാന രാഷ്ട്രീയ പാർട്ടികള്‍ കരുതുന്നത്. ആ വിശ്വാസത്തിനു സർക്കാർ കുട പിടിക്കുകയാണ്. നിയമവിരുദ്ധമായി ഫ്ലക്സുകളും കൊടി തോരണങ്ങളും നിരന്തരം ഉയരുകയാണ്. സർക്കാരുമായി ബന്ധമുള്ള വിഭാഗങ്ങളാണ് ഇതിനു പിന്നിലെന്നു വിമർശനമുണ്ട്. സർക്കാരിന്റെ ഉത്തരവുകള്‍ സർക്കാർ പോലും നടപ്പാക്കുന്നില്ല. കോടതി കുറ്റപ്പെടുത്തി.
നീതിന്യായ സംവിധാനത്തെ പരിഹസിക്കുകയാണ് ചിലർ. ഭരണകൂടത്തിന്റെ പിന്തുണയില്ലാതെ ഹൈക്കോടതിക്ക് മുന്നോട്ടു പോകാനാകില്ല. സംസ്ഥാനത്ത് നിയമവാഴ്ച ഇല്ലെന്നു സർക്കാർ അംഗീകരിക്കുമോയെന്നും കോടതി ചോദിച്ചു. നിരത്തില്‍ നിറയെ ബോർഡുകള്‍ ഉള്ളതല്ല നിങ്ങള്‍ പറയുന്ന നവകേരളം. ടണ്‍ കണക്കിനു ബോർഡുകള്‍ മാറ്റുന്നു അതില്‍ കൂടുതല്‍ ബോർഡുകള്‍ വയ്ക്കുന്നു. ഇതിലൂടെ കേരളം കൂടുതല്‍ മലിനമാകുന്നുവെന്നും കോടതി വ്യക്തമാക്കി.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?