ചിലവ് താങ്ങുന്നില്ല; കുടിയേറ്റക്കാരെ സൈനിക വിമാനത്തില്‍ എത്തിക്കുന്നത് യുഎസ് നിര്‍ത്തിയെന്ന് റിപ്പോര്‍ട്ട്

  • 06/03/2025

അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരെ സൈനിക വിമാനത്തില്‍ നാടുകടത്തുന്നത് അവസാനിപ്പിച്ച്‌ അമേരിക്ക. ഉയർന്ന ചെലവ് കണക്കാക്കിയാണ് കുടിയേറ്റക്കാരെ സൈനിക വിമാനത്തില്‍ കയറ്റിവിടുന്നത് നിർത്തലാക്കിയത്. ഉയർന്ന ചെലവ് വിദഗ്ധർ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. മാര്‍ച്ച്‌ ഒന്നിനാണ് അനധികൃത കുടിയേറ്റക്കാരെയും കയറ്റിയുള്ള വിമാനം അവസാനമായി അമേരിക്കയില്‍ നിന്ന് പോയതെന്ന് വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തു. പിന്നീട് വിമാനങ്ങള്‍ പുറപ്പെട്ടില്ലെന്നും ഉയർന്ന് ചെലവ് കാരണം നിർത്തിവെച്ചെന്നും റിപ്പോർട്ടില്‍ പറയുന്നു. 

യു.എസ് സർക്കാരിന്റെ കണക്കുകളനുസരിച്ച്‌ കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് വിമാനങ്ങള്‍ക്ക് മണിക്കൂറിന് 7.40 ലക്ഷം രൂപയാണ് യാത്രക്ക് ചെലവാകുക. എന്നാല്‍, ഡബ്ലു.എസ്.ജെ. റിപ്പോർട്ട് പ്രകാരം അന്താരാഷ്ട്ര യാത്രകള്‍ക്ക് മണിക്കൂറിന് 14.81 ലക്ഷം രൂപ ചെലവാകും. എന്നാല്‍, സി17 സൈനിക വിമാനത്തിന് മണിക്കൂറില്‍ 24.83 ലക്ഷം രൂപ ചെലവാകും. അങ്ങനെയെങ്കില്‍ കോടിക്കണക്കിന് രൂപ ഒറ്റ യാത്രക്ക് തന്നെ ചെലവാകും. അമേരിക്കയുടെ റിപ്പോർട്ട് അനുസരിച്ച്‌ ലക്ഷക്കണക്കിന് അനധികൃത കുടിയേറ്റക്കാരാണ് രാജ്യത്തുള്ളത്. ഇവരെ മൊത്തം കണ്ടെത്തി വിമാനങ്ങളില്‍ കയറ്റി അയക്കുന്നത് ഭീമമായ ചെലവുണ്ടാക്കുമെന്ന് നേരത്തെ റിപ്പോർട്ടുകള്‍ വന്നിരുന്നു. 

Related News