അക്രമകാരികളായ പന്നികളെ കൊല്ലുന്നവര്‍ക്കുള്ള ഓണറേറിയം വര്‍ദ്ധിപ്പിച്ചു; സംസ്കരിക്കുന്നതിന് 2000 രൂപ

  • 07/03/2025

പൊതുജനങ്ങളുടെ ജീവനും വസ്തു വകകള്‍ക്കും കൃഷിക്കും സ്വൈര്യ ജീവിതത്തിനും ഭീഷണിയാകുന്ന പന്നികളെ കൊന്നൊടുക്കുന്നവർക്ക് നല്‍കുന്ന ഓണറേറിയം വർദ്ധിപ്പിച്ചു. പന്നികളെ കൊല്ലുവാൻ അംഗീകാരമുള്ള ഷൂട്ടർമാർക്ക് അവയെ വെടിവെച്ച്‌ കൊലപ്പെടുത്തിയാല്‍ 1500 രൂപ നിരക്കില്‍ ഓണറേറിയം ലഭിക്കും. ചത്ത മൃഗങ്ങളെ സംസ്കരിക്കുന്നതിന് 2000 രൂപ ചെലവഴിക്കാം. 

പന്നികളെ കൊലപ്പെട്ടുത്താൻ അംഗീകൃത ഷൂട്ടർമാർരെയാണ് പഞ്ചായത്തുകള്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. ചത്ത ജന്തുക്കളെ സംസ്കരിക്കുന്നതിനുള്ള തുകയും ഷൂട്ടർമാർക്കുള്ള ഓണറേറിയവും പഞ്ചായത്തുകളുടെ ഫണ്ടില്‍ നിന്നാണ് നല്‍കി പോന്നിരുന്നത്. ഇത് പഞ്ചായത്തുകള്‍ക്ക് അധിക ബാധ്യത വരുത്തിയിരുന്നു.

Related News