നാടുവിട്ട പ്ലസ് ടു പെണ്‍കുട്ടികള്‍ക്ക് ഒപ്പമുണ്ടായിരുന്ന അക്ബര്‍ റഹീം റിമാൻഡില്‍, തട്ടികൊണ്ടു പോകല്‍ അടക്കം ചുമത്തി

  • 09/03/2025

താനൂരില്‍ നിന്നും പ്ലസ് ടു പെണ്‍കുട്ടികള്‍ നാടുവിട്ട കേസില്‍ കുട്ടികള്‍ക്ക് ഒപ്പമുണ്ടായിരുന്ന പ്രതി മലപ്പുറം എടവണ്ണ സ്വദേശി അക്ബർ റഹീമിനെ കോടതി റിമാൻഡ് ചെയ്തു.

14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത പ്രതിയെ തിരൂർ സബ് ജയിലിലേക്ക് മാറ്റി. തട്ടികൊണ്ടു പോകല്‍, പോക്സോ ആക്‌ട് പ്രകാരമുള്ള സൈബർ സ്റ്റോക്കിങ് വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. പെണ്‍കുട്ടികള്‍ക്ക് ഒപ്പം യാത്ര ചെയ്ത റഹീം പിന്നീട് തിരികെ പോരുകയായിരുന്നു.

Related News