സിപിഎം സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച നയരേഖയിലെ ചര്‍ച്ചക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.പാർട്ടി നയങ്ങള്‍ക്ക് അകത്ത് നിന്നാണ് നയരേഖ. നടത്തിപ്പില്‍ സുതാര്യത ഉണ്ടാകും.ജനങ്ങളോട് കാര്യങ്ങള്‍ വിശദീകരിച്ച ശേഷമായിരിക്കും നടത്തിപ്പ്.സെസ് ചുമത്തുക ലക്ഷ്യമല്ല, സാധ്യത മാത്രമെന്നും മുഖ്യമന്ത്രി പറഞ്ഞു.വികസനത്തിന് ജനം അനുകൂലമാണ് , അവരെ വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകും തുടർ ഭരണമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു
വിഭവസമാഹരണത്തില്‍ ചിലർ ആശങ്കയുണ്ടാക്കുന്നു.വിഭവസമാഹരണത്തില്‍ ജനദ്രോഹ നിലപാടില്ല.സർക്കാർ സൗജന്യങ്ങള്‍ അർഹതയുള്ളവർക്ക് മാത്രമായിരിക്കും.പാർട്ടി നയത്തില്‍ നിന്നു തന്നെയാണ് നവ കേരള രേഖയെന്നും മുഖ്യമന്ത്രി വിശദീകരിച്ചു
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?