സിപിഎം സംസ്ഥാന സമ്മേളനത്തിനു ശേഷം പ്രതികരിച്ച് എ.കെ ബാലന്‍. കമ്യൂണിസ്റ്റുകാർ ഒരിയ്ക്കലും പാർട്ടിയില്‍ നിന്ന് പടിയിറങ്ങില്ല. മൂന്നാം എല്‍ഡിഎഫ് സർക്കാർ ഉറപ്പായും തിരിച്ചു വരുമെന്നും എ.കെ ബാലന്‍ പറഞ്ഞു. അത്രയക്കും ആത്മവിശ്വാസം തനിക്കുണ്ടെന്നും വിചാരിച്ചതിലും അപ്പുറത്ത് ചർച്ചകള്‍ നടന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എല്ലാവരെയും സംസ്ഥാന കമ്മിറ്റിയില്‍ എടുക്കാന്‍ പറ്റില്ല. പിണറായി വിജയനെ നിലനിർത്തിയത് ഔദാര്യത്തിൻ്റെ പുറത്തല്ലെന്നും മുഖ്യമന്ത്രിയായതു കൊണ്ടാണെന്നും എ.കെ ബാലന്റെ പ്രതികരണം. എല്ലാവരെയും സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്താനാകില്ല. അതിനർത്ഥം ഇവർ മോശക്കാരാകുന്നില്ല. പത്മകുമാറിൻ്റെ വിഷമം പുറത്ത് പ്രകടിപ്പിക്കേണ്ടതല്ല. പാർട്ടി ആരെയും മനപ്പൂർവം നശിപ്പിക്കില്ല.
നടത്തുന്ന പരസ്യ പ്രതികരണം വർഗശത്രുക്കള്‍ക്ക് സഹായകമാകരുതെന്നും വാർത്ത ചോർന്നതിനെ പാർട്ടി ഗൗരവമമായി കാണണമെന്നും പത്മകുമാറിൻ്റെ വിമർശനം പെട്ടെന്നുള്ള വികാരത്തിൻ്റെ പുറത്താകാമെന്നും എ.കെ ബാലന്‍ കൂട്ടിച്ചേര്‍ത്തു. എം.ബി രാജേഷ് മികച്ച നേതാവാണ്. അയാള്‍ മോശക്കാരനായതു കൊണ്ടല്ല ഒഴിവാക്കിയത്. രാജേഷിന് അസംതൃപ്തിയില്ല. കേഡർമാരെ നോക്കിയാണ് കണ്ണൂരിന് പ്രാമുഖ്യം നല്‍കുന്നതെന്നും എ.കെ ബാലന്‍ കൂട്ടിച്ചേര്‍ത്തു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?