'ബേബി സഖാവ് പ്രിയതമയ്ക്ക് കൊടുത്ത വിവാഹ സാരി മനസ്സിലുടക്കി'; സമ്മേളനത്തില്‍ ചിന്തയുടെ സാരിയാണ് താരം

  • 10/03/2025

സിപിഎം സംസ്ഥാന സമ്മേളന നഗരിയില്‍ ചുവപ്പ് സേനയ്‌ക്കൊപ്പം നടന്നു വരുന്ന സംസ്ഥാന കമ്മിറ്റി അംഗം ചിന്ത ജെറോമിന്റെ സാരിയാണ് സോഷ്യല്‍ മീഡിയയിലെ സജീവ ചര്‍ച്ചാ വിഷയം. ചുവപ്പ് സാരിയില്‍ വെളുത്ത അരിവാള്‍ ചുറ്റിക തുന്നിച്ചേര്‍ത്ത സാരി ഡിവൈഎഫ്‌ഐ കുട്ടികളുടെ മനം കവര്‍ന്നതായി ചിന്ത പറയുന്നു.

കോട്ടണ്‍ സാരിയില്‍ അരിവാള്‍ ചുറ്റിക ത്രെഡ് വര്‍ക്ക് ചെയ്ത സാരി ആന്ധ്രാപ്രദേശില്‍ നിന്നാണ് വാങ്ങിയത്. ആന്ധ്രയില്‍ ഒരു സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ വാങ്ങിയ സാരി സംസ്ഥാന സമ്മേളനത്തിന് വേണ്ടി മാറ്റിവെച്ചിരുന്നതാണ്.

ഇങ്ങനെയൊരു സാരി വാങ്ങിയതിന് പിന്നിലൊരു സംഭവമുണ്ടെന്നും ചിന്ത പറയുന്നു, ''ബേബി സഖാവിന്റേയും ബെറ്റിച്ചേച്ചിയുടേയും വിവാഹത്തിന് ആന്ധ്രയില്‍ നിന്ന് വാങ്ങിയ സാരിയാണ് ബെറ്റി ചേച്ചി ഉടുത്തിരുന്നത്. വിവാഹങ്ങള്‍ക്ക് ഉടുക്കുന്ന പട്ട് സാരിക്ക് പകരം കോട്ടണ്‍ സാരിയാണ് അന്ന് ബെറ്റി ചേച്ചി ഉടുത്തത്. അതിന്റെ ബോര്‍ഡറില്‍ അരിവാള്‍ ചുറ്റിക പ്രിന്റ് ചെയ്തിട്ടുണ്ടായിരുന്നു. അതിന്റെ ഫോട്ടോ ഞാന്‍ കണ്ടിട്ടുണ്ട്. അന്ന് ആ സാരിക്ക് വളരെ കുറഞ്ഞ വിലയേ ഉണ്ടായിരുന്നുള്ളൂ. അപ്പോള്‍ മനസില്‍ തോന്നി അതുപോലൊരു സാരി വാങ്ങണമെന്ന്. അങ്ങനെയാണ് ആന്ധ്രയില്‍ ഒരു സമ്മേളനത്തിന് പോയപ്പോള്‍ സ്റ്റാളില്‍ നിന്ന് ഈ സാരി നെയ്ത് വാങ്ങിയത്.

Related News