വയനാട് ടൗണ്‍ഷിപ്പിന് 27ന് തറക്കല്ലിടുമെന്ന് മന്ത്രി രാജൻ; 'കേന്ദ്രം ചെകുത്താനെ പോലെ'; പ്രതിപക്ഷം ഇറങ്ങിപ്പോയി

  • 11/03/2025

മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതർക്കായി നിർമിക്കുന്ന ടൗണ്‍ഷിപ്പിന് മാർച്ച്‌ 27 ന് തറക്കല്ലിടുമെന്ന് മന്ത്രി കെ രാജൻ. നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിര പ്രമേയ നോട്ടീസിനുള്ള മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അഭിമാനകരമായ ദുരന്ത ദിവാരണ പ്രക്രിയയിലാണ് സർക്കാർ. കൃത്യം മാനദണ്ഡങ്ങള്‍ പാലിച്ചാണ് പുനരധിവാസ പട്ടിക തയ്യാറാക്കിയത്.

120 കോടി രൂപ ഉപയോഗിച്ച്‌ റോഡുകള്‍ പുനർനിർമ്മിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരിനെതിരെ ടി സിദ്ധിഖ് എംഎല്‍എയാണ് അടിയന്തിര പ്രമേയം കൊണ്ടുവന്നത്. ഏറെ നേരത്തെ വാഗ്വാദത്തിന് ശേഷം പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിച്ച്‌ സഭ വിട്ടു

Related News