നിയമാനുസൃതമായ കാരായ്മ വ്യവസ്ഥ ലംഘിച്ചു, കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴക നിയമനം ചട്ടവിരുദ്ധമെന്ന് തന്ത്രി

  • 11/03/2025

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചന ആരോപണത്തില്‍ പ്രതികരണവുമായി തന്ത്രി പ്രതിനിധി രംഗത്ത്.ക്ഷേത്ര വിശ്വാസികളെ ഭിന്നിപ്പിക്കാൻ വേണ്ടിയുള്ള നീചമായ പ്രചാരണം അവസാനിപ്പിക്കണമെന്ന് നെടുമ്ബിളളി തരണനെല്ലൂർ ഗോവിന്ദൻ നമ്ബൂതിരിപ്പാട് പറഞ്ഞു. ജാതി വിവേചനം ഉണ്ടെന്ന് വരുത്തി തീർക്കാൻ ചില തല്‍പ്പര കക്ഷികള്‍ നീചമായ പ്രചാരണം നടത്തുന്നുവെന്നും അദ്ദേഹം ആരോപിച്ചു. കൂടല്‍മാണിക്യം ക്ഷേത്ര ഭരണസംവിധാനവും കേരള ദേവസ്വം റിക്രൂട്ട്മെൻ്റ് ബോർഡും നടത്തിയ ചട്ടവിരുദ്ധ നടപടിയായിരുന്നു ഫെബ്രുവരി 24ന് നടന്ന കഴകം നിയമനം

ക്ഷേത്രത്തില്‍ നിയമാനുസൃതം നിലനില്‍ക്കുന്ന കാരായ്മ വ്യവസ്ഥയെ ലംഘിച്ചുകൊണ്ടും 5 വർഷമായി കഴകപ്രവർത്തി ചെയ്‌തിരുന്ന ആളെ നോട്ടീസ് കാലാവധി പോലും നല്‍കാതെ പിരിച്ചുവിട്ടുകൊണ്ടുമുള്ള കൂടല്‍മാണിക്യം ക്ഷേത്രം ഭരണസമിതിയുടെ കുത്സിത നീക്കത്തെയാണ് ക്ഷേത്രം തന്ത്രിമാരും ഭക്തജനങ്ങളും എതിർത്തത്.

Related News