സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വന്‍ ലഹരിവേട്ട; എട്ട് പേരെ അറസ്റ്റ് ചെയ്തു, പരിശോധന കടുപ്പിച്ച്‌ പൊലീസും എക്സൈസും

  • 11/03/2025

സംസ്ഥാനത്ത് ഇന്ന് വിവിധ ലഹരിക്കേസുകളിലായി എട്ട് പേരെ അറസ്റ്റ് ചെയ്തു. ലഹരി കടത്തും വിതരണവും തടയാനായി കടുത്ത പരിശോധനയാണ് പൊലീസും എക്സൈസും നടത്തുന്നത്. അന്യ സംസ്ഥാനത്ത് നിന്നുള്ള ലഹരി കടത്ത് തടയാന്‍ ട്രെയിനുകളില്‍ റെയില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കി. 

കോഴിക്കോട് കണ്ടംകുളങ്ങരയില്‍ മൂന്ന് പേരാണ് ലഹരി മരുന്നുമായി പിടിയിലായത്. കോഴിക്കോട് സ്വദേശികളായ മിഥുൻരാജും നിജിലും രാഹുലുമാണ് 79 ഗ്രാം എംഡിഎഎയുമായി അറസ്റ്റിലായത്. ഹോം സ്റ്റേയില്‍ നിന്നാണ് മൂവർ സംഘത്തെ പിടികൂടിയത്. അതേസമയം, മലപ്പുറം പൊങ്ങല്ലൂരില്‍ 19 ഗ്രാം എംഡിഎഎയുമായി യുവാവ് പിടിയിലായി. പൂക്കളത്തൂർ സ്വദേശി സമീർ ആണ് അറസ്റ്റിലായത്. ഇയാളില്‍ നിന്ന് പ്ലാസ്റ്റ് കവറില്‍ സൂക്ഷിച്ച നിലയിലാണ് എംഡിഎംഎയും കണ്ടെടുത്തത്.

Related News