കോഴിക്കോട്ട് ഫ്ലാറ്റിന്‍റെ ഏഴാം നിലയില്‍ നിന്ന് വീണ് ഏഴുവയസുകാരന് ദാരുണാന്ത്യം

  • 11/03/2025

പന്തീരാങ്കാവില്‍ ഫ്ലാറ്റില്‍ നിന്ന് വീണ് ഏഴു വയസുകാരൻ മരിച്ചു. നല്ലളം സ്വദേശി മുഹമ്മദ്‌ ഹാജിഷിന്റെ മകൻ ഇവാൻ ഹിബല്‍ ആണ് മരിച്ചത്. പാലാഴിയിലെ ലാൻഡ് മാർക്ക് അബാക്കസ് ഫ്ലാറ്റിന്റെ ഏഴാം നിലയില്‍ നിന്ന് വീണാണ് അപകടം. ബാല്‍ക്കണിയില്‍ കളിച്ചുകൊണ്ടിരിക്കുമ്ബോള്‍ അബദ്ധത്തില്‍ താഴേക്ക് വീഴുകയായിരുന്നു.

 സെക്യൂരിറ്റി ജീവനക്കാർ കുട്ടിയെ പെട്ടന്ന് തന്നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Related News