നെയ്യാറ്റിന്‍കരയില്‍ ആര്‍എസ്‌എസ്-ബിജെപി പ്രവര്‍ത്തകര്‍ തുഷാര്‍ ഗാന്ധിയെ തടഞ്ഞു, 'ഗാന്ധി കി ജയ്' വിളിച്ച്‌ മറുപടി

  • 12/03/2025

മഹാത്മഗാന്ധിയുടെ കൊച്ചുമകന്‍ തുഷാര്‍ ഗാന്ധിക്കെതിരെ ആര്‍എസ്‌എസ് - ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം. തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ നടന്ന ഗാന്ധിയന്‍ ഗോപിനാഥന്‍ നായരുടെ പ്രതിമ അനാച്ഛാദന ചടങ്ങിന് ശേഷമായിരുന്നു പ്രതിഷേധം. തുഷാര്‍ ഗാന്ധിയെ പ്രതിഷേധക്കാര്‍ തടഞ്ഞുവച്ചു. 

മുതിര്‍ന്ന ഗാന്ധിയനും ഗാന്ധി സ്മാരക നിധിയുടെയും സേവാഗ്രാം ആശ്രമത്തിന്റെയും ചെയര്‍മാനുമായിരുന്ന ഗാന്ധിയന്‍ ഗോപിനാഥന്‍ നായരുടെ പ്രതിമ അനാഛാദന ചടങ്ങില്‍ തുഷാര്‍ ഗാന്ധി നടത്തിയ പരാമര്‍ശത്തിനെതിരെ ആയിരുന്നു ആര്‍എസ്‌എസ് - ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ആര്‍ എസ് എസും സംഘപരിവാറും രാജ്യത്തിന്റെ ആത്മാവില്‍ വിഷം കലര്‍ത്തിയിരിക്കുന്നുവെന്നും നാം ജാഗ്രതയോടെ കഴിയണം എന്നായിരുന്നു തുഷാര്‍ ഗാന്ധിയുടെ പരാമര്‍ശം.

ചടങ്ങിന് ശേഷം സമ്മേളന വേദിയില്‍ നിന്നും വാഹനത്തിലേയ്ക്ക് കയറാന്‍ അദ്ദേഹം വരുന്നതിനിടയിലാണ് ബിജെപി, ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ തുഷാര്‍ ഗാന്ധിയെ തടഞ്ഞത്. ബിജെപി കൗണ്‍സിലര്‍ മഹേഷിന്റെ നേതൃത്വത്തില്‍ ആയിരുന്നു പ്രതിഷേധം. ബിജെപിക്കും ആര്‍എസ്‌എസ്സിനുമെതിരെയുള്ള പരാമര്‍ശം പിന്‍വലിക്കണമെന്നതായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.

Related News