കേരളത്തില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ മൂന്ന് ജില്ലകളില്‍ ഉയർന്ന തോതിലുള്ള അള്‍ട്രാ വയലറ്റ് രശ്മികളുടെ സാന്നിദ്ധ്യം രേഖപ്പെടുത്തി. പത്തനംതിട്ട, പാലക്കാട്, മലപ്പുുറം ജില്ലകളിലാണ് അള്‍ട്രാ വയലറ്റ് സൂചികയില്‍ ഇന്നലെ ഓറഞ്ച് അലെർട്ട് രേഖപ്പെടുത്തിയത്. പൊതുജനങ്ങളില്‍ നിന്ന് അതീവ ജാഗ്രത ആവശ്യമുള്ളതാണ് ഈ ഓറഞ്ച് അലെർട്ട്.
പത്തനംതിട്ട ജില്ലയിലെ കോന്നി - 8, പാലക്കാട് ജില്ലയിലെ തൃത്താല -10, മലപ്പുറം ജില്ലയിലെ പൊന്നാനി - 10 എന്നിങ്ങനെയാണ് അള്‍ട്രാ വയലറ്റ് രശ്മികളുടെ അളവ്. അള്‍ട്രാ വയലറ്റ് സൂചിക 11ന് മുകളില്‍ എത്തുമ്ബോഴാണ് റെഡ് അലെർട്ട് നല്‍കുന്നത്. കൊല്ലം, കോട്ടയം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളില്‍ യുവി ഇൻഡക്സ് 6 മുതല്‍ ഏഴ് വരെയുള്ള തോതിലായതിനാല്‍ യെല്ലോ അലെർട്ടാണ് നല്‍കിയിരിക്കുന്നത്.
തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി, എറണാകുളം, കാസർഗോഡ് ജില്ലകളില്‍ യുവി ഇൻഡക്സ് അഞ്ചും അതില്‍ താഴെയുമാണ്. ഉഷ്ണ മേഖലാ പ്രദേശങ്ങളിലും ഉയരം കൂടിയ മലമ്ബ്രദേശങ്ങളിലുമാണ് സാധരണയായി ഉയർന്ന യുവി സൂചിക രേഖപ്പെടുത്താറുള്ളത്. തുടർച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമായേക്കാം. അതുകൊണ്ടു തന്നെ പൊതുജനങ്ങള്‍ സുരക്ഷാ മുൻകരുതലുകള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?