തുഷാര്‍ ഗാന്ധിയെ തടഞ്ഞ സംഭവം: ബിജെപി കൗണ്‍സിലറടക്കം അഞ്ച് പേരെ അറസ്റ്റ് ചെയ്തു; ജാമ്യത്തില്‍ വിടും

  • 13/03/2025

നെയ്യാറ്റിൻകരയില്‍ ഗാന്ധിജിയുടെ കൊച്ചുമകൻ തുഷാർ ഗാന്ധിയെ തടഞ്ഞ സംഭവത്തില്‍ 5 പേർ അറസ്റ്റില്‍. നെയ്യാറ്റിൻകര നഗരസഭയിലെ ബിജെപി കൗണ്‍സിലർ മഹേഷ് അടക്കമാണ് അറസ്റ്റിലായത്. നെയ്യാറ്റിൻകര പൊലീസ് സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. ഇവരെ സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടയക്കും.

വഴി തടഞ്ഞതിനും തുഷാർ ഗാന്ധിക്കെതിരെ മുദ്രാവാക്യം വിളിച്ചതിനുമാണ് ബിജെപി - ആർഎസ്‌എസ് പ്രവർത്തകരായ മഹേഷ്, കൃഷ്‌ണ കുമാർ, ഹരി കുമാർ, സൂരജ്, അനൂപ് എന്നിവർക്കെതിരെ പൊലീസ് കേസെടുത്തത്. ഈ അഞ്ച് പേരെയാണ് അറസ്റ്റ് ചെയ്തത്. വിഷയത്തില്‍ ജനാധിപത്യപരവും നിയമപരവുമായ നടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതിന് പിന്നാലെയാണ് കേസെടുത്തതും പ്രതികളെ അറസ്റ്റ് ചെയ്തതും.

Related News