പയ്യന്നൂര്‍ കോളജില്‍ ഹോളി ആഘോഷത്തിനിടെ സംഘര്‍ഷം; ആറ് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

  • 15/03/2025

കണ്ണൂര്‍ പയ്യന്നൂര്‍ കോളജില്‍ ഹോളി ആഘോഷത്തിനിടെ സംഘര്‍ഷം. സീനിയര്‍ ജൂനിയര്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ആറ് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. വാരിയെല്ലിന് പരുക്കേറ്റ ഹിന്ദി ഒന്നാം വര്‍ഷ വിദ്യാര്‍ഥി അര്‍ജുനെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഒന്നാം വര്‍ഷ വിദ്യാര്‍ഥികളും മൂന്നാം വര്‍ഷ വിദ്യാര്‍ഥികളും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. മൂന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ ആസൂത്രണം ചെയ്ത് മര്‍ദിച്ചെന്നാണ് ഒന്നാം വര്‍ഷ വിദ്യാര്‍ഥികളുടെ പരാതി.

സംഭവത്തില്‍ കോളജില്‍ മണിക്കൂറുകളോളം സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യം ഉണ്ടായി. പിന്നീട് പൊലീസ് എത്തിയാണ് സാഹചര്യം ശാന്തമാക്കിയത്. അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.

Related News