കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമനുമായി മുഖ്യമന്ത്രി പിണറായി വിജയന്‍റെ ദില്ലിയില്‍ നടത്തിയ കൂടിക്കാഴ്ച ദുരൂഹമെന്ന ആരോപണം കടുപ്പിച്ച് പ്രതിപക്ഷം. മകള്‍ക്കെതിരെ ധനമന്ത്രിയുടെ കീഴിലുള്ള ഏജന്‍സി അന്വേഷണം നടത്തുമ്ബോള്‍ നിര്‍മ്മല സീതാരാമനെ ക്ഷണിച്ച് മുഖ്യമന്ത്രി ചര്‍ച്ച നടത്തിയത് സംശകരമാണെന്ന് എന്‍കെ പ്രേമചന്ദ്രന്‍ എംപി കുറ്റപ്പെടുത്തി. കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ മുഖ്യമന്ത്രി പുറത്ത് പറയാത്തിടത്തോളം ദുരൂഹത തുടരുമെന്ന് രമേശ് ചെന്നിത്തലയും വിമര്‍ശിച്ചു.
ഇതിനിടെ നോക്കു കൂലിയിലും, വ്യവസായ വത്ക്കരണത്തിലുമുള്ള സിപിഎം നയത്തിനെതിരെ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ രാജ്യസഭയില്‍ തുറന്നടിച്ചു. കേരള ഹൗസില്‍ മുക്കാല്‍ മണിക്കൂറോളം നീണ്ടതായിരുന്നു മുഖ്യമന്ത്രിയും ധനമന്ത്രി നിർമല സീതാരാമനും തമ്മിലുള്ള കൂടിക്കാഴ്ച അനൗപചാരികമെന്ന ഒറ്റവരിയില്‍ ഒതുക്കിയതായിരുന്നു സര്‍ക്കാര്‍ പ്രതികരണം. കൂടിക്കാഴ്ച നടന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും വിശദാംശങ്ങള്‍ വ്യക്തമാക്കാതായതോടെ മുഖ്യമന്ത്രിയെ സംശയമുനയില്‍ നിര്‍ത്തുകയാണ് പ്രതിപക്ഷം. ഭിന്നരാഷ്ട്രീയമുള്ള രണ്ട് പേര്‍ കണ്ടാല്‍ രാഷ്ട്രീയം ഉരുകിപോകില്ലെന്ന മുഖ്യമന്ത്രിയുടെ ന്യായീകരണത്തെ, പ്രധാനമന്ത്രിയുമായി താന്‍ ഉച്ചഭക്ഷണം കഴിച്ചപ്പോള്‍ സിപിഎം നടത്തിയ തേജോവധം ഓര്‍മ്മപ്പെടുത്തി പ്രേമചന്ദ്രന്‍ പരിഹസിക്കുകയും ചെയ്തു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?