അപ്രതീക്ഷിത ആക്രമണങ്ങളെ എങ്ങനെ നേരിടാം, സ്വയരക്ഷ ഉറപ്പാക്കാം, ഇനിയുണ്ടാവരുത് വന്ദനയെന്ന ലക്ഷ്യവുമായി 'നിര്‍ഭയ'

  • 18/03/2025

തൊഴിലിടങ്ങളില്‍ അപ്രതീക്ഷിതമായുണ്ടാവുന്ന കൈയ്യേറ്റങ്ങളെ അനായാസം നേരിടാൻ വനിതാ ഡോക്ടർമാർക്ക് പ്രത്യേകപരിശീലനം നല്‍കുന്നു. ഇന്ത്യൻ മെഡിക്കല്‍ അസോസിയേഷന്റെ തിരുവനന്തപുരം ശാഖയും വിമൻ ഇൻ ഐ എം എ യും സംയുക്തമായാണ് തിരുവനനന്തപുരത്തെ അഗസ്ത്യം കളരിയുടെ സഹകരണത്തോടെ വനിതാ ഡോക്ടർമാർക്ക് സ്വയം പ്രതിരോധത്തിലും മന:ശ്ശക്തിയിലും പരിശീലനം സംഘടിപ്പിക്കുന്നത്. മാർച്ച്‌ 18 ചൊവ്വാഴ്ചയാണ് പരിശീലന പരിപാടി.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തിലെ സേവനത്തിനിടെ കൊലചെയ്യപ്പെട്ട 23കാരിയായ ഇന്റേണ്‍ഷിപ്പ് വിദ്യാർത്ഥിനി ഡോ.വന്ദനാ ദാസിനെ ഓർമ്മിച്ചു കൊണ്ടാണ് 'നിർഭയ' എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. 2023 മെയ് 10 ന് പുലർച്ചെയാണ് ഡോ വന്ദന ദാസ് ആശുപത്രിയില്‍ കൊലചെയ്യപ്പെട്ടത്. മദ്യപിച്ചും ശരീരത്തില്‍ മുറിവേറ്റും വഴിയോരത്ത് കണ്ടെത്തി പൊലീസ് വൈദ്യപരിശോധനയ്ക്ക് കൊണ്ടുവന്ന സ്കൂള്‍ അധ്യാപകനായ സന്ദീപാണ് അത്യാഹിത വിഭാഗത്തില്‍ അക്രമകാരിയായത്. 

ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെയും മറ്റൊരാളെയും സന്ദീപ് ആക്രമിച്ചു. ഡോക്ടർ വന്ദനയൊഴികെ ചുറ്റുമുള്ളവരെല്ലാം പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. എന്നാല്‍ ഡ്രസ്സിംഗ് റൂമില്‍ നിന്ന് കത്രിക കൈക്കലാക്കിയ സന്ദീപ്, ഡോ. വന്ദനയെ അതുപയോഗിച്ച്‌ നെഞ്ചിലും കഴുത്തിലും പതവണ കുത്തി പരിക്കേല്പിക്കുകയായിരുന്നു. 

Related News