ഓപ്പറേഷന്‍ ഡി ഹണ്ട്: എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തു, 212 പേര്‍ അറസ്റ്റില്‍

  • 18/03/2025

ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ 212 പേര്‍ അറസ്റ്റില്‍. നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 203 കേസുകളും രജിസ്റ്റര്‍ ചെയ്തു. പിടിയിലായവരില്‍ നിന്ന് മാരക മയക്കുമരുന്നായ എംഡിഎംഎ (36.857 ഗ്രാം), കഞ്ചാവ് (6.975 കി.ഗ്രാം), കഞ്ചാവ് ബീഡി (148 എണ്ണം) എന്നിവ പൊലീസ് പിടിച്ചെടുത്തു. 

മയക്കുമരുന്ന് വില്‍പ്പന നടത്തുന്നതായി സംശയിക്കുന്ന 2994 പേരെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച്‌ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനാണ് 2025 മാര്‍ച്ച്‌ 17ന് സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡി ഹണ്ട് നടത്തിയത്.

Related News