നടരാജ വിഗ്രഹം വീട്ടില്‍ വച്ചാല്‍ ഐശ്വര്യം; യുവാവില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി; രണ്ടുപേര്‍ അറസ്റ്റില്‍

  • 18/03/2025

നടരാജ വിഗ്രഹം വീട്ടില്‍ വെച്ചാല്‍ ഐശ്വര്യമുണ്ടാവുമെന്ന് വിശ്വസിപ്പിച്ച്‌ ലക്ഷക്കണക്കിന് രൂപ തട്ടിപ്പ് നടത്തിയ കേസില്‍ 2 പേര്‍ അറസ്റ്റില്‍. കാടുകുറ്റി സാമ്ബാളൂര്‍ സ്വദേശി മാടപ്പിള്ളി വീട്ടില്‍ ഷിജോ (45) കറുകുറ്റി അന്നനാട് സ്വദേശിയായ അനന്തഭവന്‍ വീട്ടില്‍ ബാബു പരമേശ്വരന്‍ നായര്‍ (55) എന്നിവരാണ് അറസ്റ്റിലായത്. കാടുകുറ്റി പാളയം പറമ്ബ് സ്വദേശിയായ രജീഷിനെയാണ് ഇവര്‍ കബളിപ്പിച്ചത്. പഞ്ചലോഹ വിഗ്രഹം നല്‍കാമെന്ന് പറഞ്ഞ് ഇരുവരും ഇയാളില്‍ നിന്ന് അഞ്ച് ലക്ഷം കൈപ്പറ്റിയിരുന്നു. 

പരാതിക്കാരനായ രജീഷും ഷിജോയും സുഹൃത്തുക്കളാണ്. അതിനിടെ പരാതിക്കാരന് പുരാവസ്തുക്കളോടുള്ള താല്പര്യം മനസിലാക്കിയാണ് പഞ്ചലോഹ നടരാജ വിഗ്രഹം വീട്ടില്‍ വെച്ചാല്‍ ഐശ്വര്യമുണ്ടാവുമെന്ന് പറഞ്ഞ് ഷിജോ വിശ്വസിപ്പിച്ചത്. തുടര്‍ന്ന് ഫെബ്രുവരി 17ന് പഞ്ചലോഹ വിഗ്രഹമാണെന്ന് വിശ്വസിപ്പ് ഇവര്‍ ഒരു ദേവി വിഗ്രഹം പരാതിക്കാരന് നല്‍കി.

നടരാജ വിഗ്രഹത്തിന് പകരം ദേവി വിഗ്രഹം ലഭിച്ച പരാതിക്കാരന്‍ അതിനെക്കുറിച്ച്‌ ഇവരോട് ചോദിച്ചപ്പോള്‍ ഈ വിഗ്രഹം വീട്ടില്‍ വെച്ചിട്ട് ഐശ്വര്യം ഉണ്ടായില്ലെങ്കില്‍ കോട്ടയം പാല സ്വദേശിയായ ഒരാള്‍ ദേവി വിഗ്രഹം 15 കോടി രൂപക്ക് വാങ്ങുമെന്നും ഇവര്‍ പരാതിക്കാരനോട് പറഞ്ഞിരുന്നു. 

Related News