'ഒറ്റപ്പെട്ട സംഭവങ്ങള്‍ പര്‍വതീകരിച്ച്‌ കേരളത്തെ അപമാനിക്കാൻ ശ്രമം'; നിര്‍മല സീതാരാമന് മറുപടിയുമായി വി. ശിവൻകുട്ടി

  • 18/03/2025

രാജ്യസഭയില്‍ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ നടത്തിയത് കേരളത്തെക്കുറിച്ച്‌ തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവനയാണെന്ന് മന്ത്രി വി. ശിവൻകുട്ടി. ഒറ്റപ്പെട്ട സംഭവങ്ങള്‍ പർവതീകരിച്ചു കാണിച്ച്‌ കേരളത്തെ അപമാനിക്കാനാണ് ധനമന്ത്രി ശ്രമിച്ചത്. കേരളത്തില്‍ നോക്കുകൂലി നിരോധിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടായപ്പോള്‍ കർശനമായ നടപടി തൊഴില്‍ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. 

നോക്കുകൂലി അടക്കമുള്ള അനഭിലഷണീയമായ പ്രവണതകള്‍ക്കെതിരെ സർക്കാർ ഉത്തരവിലൂടെ തന്നെ നിലപാടെടുത്ത സംസ്ഥാനമാണ് കേരളം. 511/2018/തൊഴില്‍ - സർക്കാർ ഉത്തരവ് പ്രകാരം അമിത കൂലി ആവശ്യപ്പെടുന്നതും ചെയ്യാത്ത ജോലിക്ക് കൂലി ആവശ്യപ്പെടുന്നതും വിലക്കിയിട്ടുണ്ട്. 

Related News