'ഇത് ക്ഷേത്രോത്സവമല്ല, നൈറ്റ് ക്ലബ്'; ന്യൂജെന്‍ ആഘോഷങ്ങളില്‍ മലബാറിലെ വിശ്വാസികള്‍ പറയുന്നത്

  • 18/03/2025

കൊയിലാണ്ടിയില്‍ ചിത്രീകരിച്ച നാരായണീന്റെ മൂന്നാണ്‍മക്കള്‍ എന്ന സിനിമയുടെ പ്രമേയം മാറ്റത്തിന്റെതാണ്. കാലത്തിനനുസരിച്ച്‌ എല്ലാത്തിനും മാറ്റം വേണമെന്നാണ് കൊയിലാണ്ടിക്കാരില്‍ ചിലരുടെ പക്ഷം. ക്ഷേത്രോത്സവങ്ങളുടെ ഭാഗമായി നടത്തുന്ന പരിപാടികളിലും ഈ മാറ്റം വേണമെന്നാണ് ഒരു കൂട്ടര്‍ പറയുന്നത്.

മലബാറില്‍ ഉത്സവേേത്താടനുബന്ധിച്ച്‌ ഡിജെ ഉള്‍പ്പടെയുള്ള പരിപാടികള്‍ വേണമെന്ന് ചിലര്‍ പറയുമ്ബോള്‍ പരമ്ബാരഗത രീതിയില്‍ ഒരു വിട്ടുവീഴ്ചയും പാടില്ലെന്നാണ് മറ്റുളളവരുടെ പക്ഷം. നേരത്തെ ചെണ്ടമേളം, ഭക്തിഗാനമേള തുടങ്ങിയ പരിപാടികളാണെങ്കില്‍ ഇപ്പോള്‍ അത് ഇലക്‌ട്രോണിക് സംഗീതവും ലൈറ്റ് ഷോകളും ലേസര്‍ ഷോകളും ഉള്‍ക്കൊള്ളുന്ന ഡിജെ പാര്‍ട്ടികള്‍ വരെയായി.

ഹിന്ദുക്ഷേത്രങ്ങളില്‍ മാത്രമല്ല, മറ്റ് മതവിശ്വാസികളുടെ ആഘോഷങ്ങളിലും ഇത്തരം പരിപാടികള്‍ കാണാം. ദിവസങ്ങള്‍ക്ക് മുന്‍പാണ് കോഴിക്കോട്് ജില്ലയിലെ കൊയിലാണ്ടി നടുവത്തൂര്‍ ദേവി ക്ഷേത്രത്തില്‍ ഉത്സവാഘോഷത്തിന്റെ ഭാഗമായി ഡിജെ ഉള്‍പ്പടെയുള്ള പരിപാടികള്‍ അരങ്ങേറിയത്. ഇതിന് പിന്നാലെ സമീപത്തെ അരിക്കുളം, മുചുകുന്ന് കോട്ട, ചേരിമങ്ങാട് ക്ഷേത്രങ്ങളിലും സമാനമായ രീതിയിലാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. വരാനിരിക്കുന്ന മറ്റ് ഉത്സവാഘോഷങ്ങളിലും ഇതേ രീതി തുടരനാണ് ചില ക്ഷേത്ര കമ്മിറ്റികളുടെ ആലോചന. ഇത് ക്ഷേത്രോത്സവങ്ങളിലുണ്ടാകുന്ന പുതിയ മാറ്റത്തിന്റെ ഭാഗമാണെന്നാണ് ചിലര്‍ പറയുന്നത്.

Related News