സുഹൃത്തിന്റെ വീട്ടിലേക്കെന്ന് പറഞ്ഞ് ഇറങ്ങി; ആലുവയില്‍ പതിമൂന്നുകാരനെ കാണാനില്ലെന്ന് പരാതി

  • 19/03/2025

ആലുവയില്‍ പതിമൂന്നുകാരനെ കാണാനില്ലെന്ന് പരാതി. ആലുവ, തായ്‌ക്കോട്ട് സ്വദേശി അമീനെ കണാനില്ലെന്നാണ് കുടുംബം ആലുവ പൊലീസില്‍ പരാതി നല്‍കിയത്. ഇന്നലെ ഉച്ചയ്ക്ക് കുട്ടി സുഹൃത്തിന്റെ വീട്ടില്‍ പോയിരുന്നു. ഏറെ വൈകിയിട്ടും കുട്ടി വീട്ടില്‍ എത്താത്തിനെ തുടര്‍ന്നാണ് കുടുംബം പരാതി നല്‍കിയത്. 

കുട്ടിയെ ഫോണില്‍ വിളിച്ചപ്പോള്‍ ഉടന്‍ തിരിച്ചെത്തുമെന്നാണ് പറഞ്ഞതെന്നും എന്നാല്‍ രാത്രി വിളിച്ചെട്ട് ഫോണ്‍ സ്വിച്ച്‌ ഓഫ് ആണെന്നും കുടുംബം പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

Related News