ഹൈബ്രിഡ് കഞ്ചാവ് കടത്ത്: മോഡലും മേക്കപ്പ് ആര്‍ട്ടിസ്റ്റും കൊച്ചിയില്‍ പിടിയില്‍

  • 19/03/2025

മേക്കപ്പ് സാമഗ്രികളെന്ന പേരില്‍ ഹൈബ്രിഡ് കഞ്ചാവ് കടത്താൻ ശ്രമിച്ച രണ്ട് യുവതികള്‍ നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ പിടിയില്‍. 15 കിലോ ഹൈബ്രിഡ് കഞ്ചാവാണ് കസ്റ്റംസ് പിടികൂടിയത്. ബാങ്കോക്കില്‍ നിന്നെത്തിയ ഇതര സംസ്ഥാനക്കാരായ രണ്ട് യുവതികളില്‍ നിന്നാണ് നാലരക്കോടി രൂപയോളം വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയത്.

രാജസ്ഥാനില്‍ നിന്നുള്ള മാൻവി ചൗധരി, ഡല്‍ഹി സ്വദേശിനി ഛിബെറ്റ് സ്വാതി എന്നിവരാണ് അറസ്റ്റിലായത്. സ്വാതി മേക്കപ്പ് ആർട്ടിസ്റ്റാണ്. മേക്കപ്പ് സാമഗ്രികളെന്ന പേരില്‍ വൃത്തിയായി പായ്ക്ക് ചെയ്ത നിലയിലായിരുന്നു കഞ്ചാവ്. സംശയം തോന്നി കസ്റ്റംസ് നടത്തിയ വിശദമായ പരിശോധനയിലാണ് ലഹരിക്കടത്ത് തെളിഞ്ഞത്. പിടിയിലായ മാൻവി ഫാഷൻ മോഡലാണ്.

Related News