ആശാ വര്‍ക്കര്‍മാര്‍ക്ക് പൂര്‍ണ്ണ പിന്തുണയുമായി പ്രതിപക്ഷം, സഭ ബഹിഷ്കരിച്ച്‌ യുഡിഎഫ് എംഎല്‍എമാര്‍ സമരപ്പന്തലില്‍

  • 20/03/2025

ആശാ വർക്കർമാർക്ക് പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്ത് യുഡിഎഫ്. നിയമസഭ ബഹിഷ്കരിച്ച്‌ യുഡിഎഫ് എംഎല്‍എമാർക്കൊപ്പം നിരാഹാര സമരം നടത്തുന്ന ആശാ വർക്കർമാരുടെ സമരപ്പന്തലിലെത്തിയാണ് പ്രതിപക്ഷ നേതാവ് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. സമരം തീർക്കാൻ മുഖ്യമന്ത്രി മുൻകൈ എടുക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

മന്ത്രിമാർ തുടക്കം മുതല്‍ സമരത്തെ അധിക്ഷേപിക്കുകയാണെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി. സമരം തീർക്കണമെന്ന് മുഖ്യമന്ത്രിയോടെ നേരിട്ട് ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പ്രശ്നപരിഹാരത്തിന് ശ്രമം ഉണ്ടാകണമെന്ന് വീണ്ടും ആവശ്യപ്പെടുന്നു. നിരാഹാര സമരം തുടങ്ങിയത് സമരത്തിലെ വഴിത്തിരിവാണ്.

സമരത്തിന് ആശമാർക്ക് കൂടെയുണ്ടാകുമെന്ന് പ്രഖ്യാപിച്ച പ്രതിപക്ഷ നേതാവ്, പാർലമെന്റില്‍ കോണ്‍ഗ്രസ് എംപിമാരും ആശമാർക്കായി പോരാട്ടം നടത്തുകയാണെന്നും വിഷയം രാജ്യത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നത് കോണ്‍ഗ്രസ് എംപിമാരാണെന്നും ചൂണ്ടിക്കാട്ടി.

Related News