സോഷ്യല്‍ മീഡിയ അക്കൗണ്ടുള്ള സ്ത്രീകളില്‍ പകുതിയിലധികം പേരും കുടുംബാംഗങ്ങളുമായി പാസ് വേഡ് പങ്കിടുന്നതായി സര്‍വേ റിപ്പോര്‍ട്ട്. തിരുവനന്തപുരം കാട്ടാക്കട നിയമസഭാ പരിധിയില്‍ നടത്തിയ ' പെണ്ണാദയങ്ങള്‍' എന്ന സര്‍വേ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. സര്‍വേയില്‍ പങ്കെടുത്ത സ്ത്രീകളില്‍ 44.08% പേര്‍ക്ക് സ്വന്തമായി സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉണ്ടെന്നും അവരില്‍ 54.71% പേര്‍ കുടുംബാംഗങ്ങളുമായി പാസ്വേഡ് പങ്കിട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
സര്‍വേയില്‍ പങ്കെടുത്തവരില്‍ 74.81% പേര്‍ക്ക് വാട്ട്സ്‌ആപ്പ് അക്കൗണ്ടും, 40.17% പേര്‍ക്ക് ഫെയ്‌സ്ബുക്കും, 16.53% പേര്‍ക്ക് ഇന്‍സ്റ്റാഗ്രാം അക്കൗണ്ടും, 3.48% പേര്‍ക്ക് വീഡിയോ ഗെയിമുകളും, 0.98% പേര്‍ക്ക് ഡേറ്റിംഗ് ആപ്പുകളും ഉപയോഗിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
53% സ്ത്രീകള്‍ വരുമാനം കണ്ടെത്തുന്ന ജോലികളില്‍ ഏര്‍പ്പെടുന്നതായും 48.03% പേര്‍ക്ക് കുടുംബ ഉത്തരവാദിത്തങ്ങള്‍ കാരണം ജോലിക്കും പോകാന്‍ കഴിയുന്നില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. അവരുടെ സാഹചര്യം കാരണം ജോലി ചെയ്യാന്‍ നിര്‍ബന്ധിതാരയവര്‍ 12.16%വും താത്പര്യമില്ലാത്ത ജോലി ചെയ്യുന്ന 19.64%വും ഭര്‍ത്താവിന്റെ സമ്മര്‍ദം കാരണം ജോലി ചെയ്യുന്നവര്‍ 25.86% പേരുണ്ടെന്നും സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു.
2023-24 കാലയളവില്‍ മണ്ഡലത്തില്‍ നെല്‍കൃഷി 124% വര്‍ദ്ധനവ് രേഖപ്പെടുത്തി. പച്ചക്കറി ഉത്പാദനത്തിലും വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഗാര്‍ഹിക ചുമതലകളില്‍ പുരുഷന്‍മാരുടെയും സ്ത്രീകളുടെയും പങ്കിനെ കുറിച്ച് ബോധവത്കരണം ആവശ്യമാണെന്നും സര്‍വേ റിപ്പോര്‍ട്ട് പറയുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?