പൊലീസിനെ കണ്ടപ്പോള്‍ എംഡിഎംഎ വിഴുങ്ങിയെന്ന് യുവാവ്, ആശുപത്രിയില്‍ പരിശോധന തുടരുന്നു, അറസ്റ്റ് രേഖപ്പെടുത്തി

  • 22/03/2025

താമരശ്ശേരിയില്‍ എംഡിഎംഎ വിഴുങ്ങിയെന്ന സംശയത്തെ തുടർന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഫായിസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പിടികൂടുന്ന സമയത്ത് ഫായിസിന്റെ കയ്യില്‍ നിന്നും ഒരു ഗ്രാം എംഡിഎംഎ കണ്ടത്തിയിരുന്നു. ഈ കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേ സമയം, എംഡിഎംഎ വിഴുങ്ങിയിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കാൻ ആയിട്ടില്ല. മെഡിക്കല്‍ കോളേജില്‍ പരിശോധന തുടരുകയാണ്.

പ്രാഥമിക പരിശോധനയില്‍ വയറിനകത്ത് ക്രിസ്റ്റല്‍ രൂപത്തില്‍ തരികള്‍ കണ്ടെത്തിയിരുന്നു. പൊലീസ് വന്നപ്പോള്‍ എംഡിഎംഎ വിഴുങ്ങി എന്നാണ് ഫായിസ് ഇന്നലെ പറഞ്ഞത്. ഇത് മയക്കുമരുന്ന് തന്നെയാണോ എന്നും ഉറപ്പായിട്ടില്ല. വീട്ടില്‍ ബഹളം വെച്ചതിനെ തുടർന്ന് നാട്ടുകാർ എക്സൈസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

Related News