ലോക ജലദിനത്തോടനുബന്ധിച്ച് ഹരിത കേരളം മിഷന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ദ്വിദിന പരിസ്ഥിതി സംഗമം മാർച്ച് 24ന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യും. നവ കേരളത്തിനായി ജലസുരക്ഷ സമീപന രേഖയുടെ പ്രകാശനവും മുഖ്യമന്ത്രി നിർവഹിക്കും.
24 ന് വൈകുന്നേരം 5.30 ന് തിരുവനന്തപുരം ടാഗോർ തിയറ്ററില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അദ്ധ്യക്ഷത വഹിക്കും. ജലസുരക്ഷ, പരിസ്ഥിതി പുനസ്ഥാപനം, മാലിന്യപരിപാലനം എന്നീ മേഖലകളില്‍ ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനതലങ്ങളില്‍ നടന്ന മികച്ച പ്രവർത്തനങ്ങളെ ഉള്‍പ്പെടുത്തിയാണ് സംഗമം സംഘടിപ്പിക്കുന്നത്.
പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പരിസ്ഥിതി പുനസ്ഥാപന പ്രവർത്തനങ്ങളില്‍ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ച്ചവെച്ച വകുപ്പുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ആദരവ് നല്‍കും. 'നെറ്റ്‌സീറോ കാർബണ്‍ കേരളം ജനങ്ങളിലൂടെ' മൊബൈല്‍ ആപ്പ് പ്രകാശനവും, ക്യാമ്ബയിൻ മാർഗരേഖ പ്രകാശനവും ധനകാര്യവകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാല്‍ നിർവഹിക്കും. 'നവകേരളത്തിന്റെ പരിസ്ഥിതി മികവുകള്‍' പ്രബന്ധ സമാഹാരം പ്രകാശനവും മാപത്തോണിന്റെ ഭാഗമായി തയ്യാറാക്കിയ ഭൂപടം പ്രകാശനവും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?