സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകള്‍ക്ക് വാതില്‍ തുറന്ന് സര്‍ക്കാര്‍; ബില്ല് പാസാക്കി, ബില്ലിനെ എതിര്‍ക്കാതെ പ്രതിപക്ഷം

  • 25/03/2025

സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകള്‍ക്ക് വാതില്‍ തുറന്ന് സ്വകാര്യ സർവ്വകലാശാല ബില്ല് നിയമസഭ പാസാക്കി. സർക്കാർ നിയന്ത്രണം സർവ്വകലാശാലകളില്‍ ഉറപ്പാക്കുമെന്നും ഇടതു സർക്കാരിന്റെ പുതുകാല്‍വയ്പ്പാണിതെന്നും ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദു പറഞ്ഞു.

സ്വകാര്യ സർവ്വകലാശാലകള്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കച്ചവത്തിനിടയാക്കുമെന്ന് പ്രതിപക്ഷം വിമർശിച്ചു. എങ്കിലും ബില്ലിനെ തത്വത്തില്‍ എതിർക്കുന്നില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കി. കേരളത്തെ പത്ത് വർഷം പുറകോട്ടടിച്ചെന്ന് പ്രതിപക്ഷം വിമർശിച്ചു. 

Related News