'വാഹനം ഓടിക്കാൻ നല്‍കി കുട്ടികളോടുള്ള സ്നേഹം കാണിക്കരുത്, കനത്ത ശിക്ഷ'; മുന്നറിയിപ്പുമായി എംവിഡി

  • 25/03/2025

വാഹനം ഓടിക്കാൻ നല്‍കി കുട്ടികളോടുള്ള സ്നേഹം കാണിക്കരുതെന്ന് മുന്നറിയിപ്പുമായി എംവിഡി. മധ്യവേനല്‍ അവധി ആരംഭിക്കാൻ പോകുന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്. പ്രായപൂർത്തിയാകാത്ത കുട്ടികള്‍ക്ക് വാഹനം ഓടിക്കാൻ നല്‍കുന്ന രക്ഷിതാക്കള്‍ കനത്ത ശിക്ഷ തന്നെ നേരിടേണ്ടി വരും. സമീപകാലത്ത് നിരവധി കോടതി വിധികളാണ് ഇതുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ളത്.

കേന്ദ്ര ഹൈവേ ഗതാഗത മന്ത്രാലയം പ്രസിദ്ധീകരിച്ച കണക്കുകള്‍ പ്രകാരം 2019 -ല്‍ 11168 പ്രായപൂർത്തിയാകാത്ത കുട്ടികളാണ് നിരത്തില്‍ മരണപ്പെട്ടത്. അതുകൊണ്ടുതന്നെയാണ് 2019ല്‍ മോട്ടോർ വാഹനം നിയമം സമഗ്രമായി പരിഷ്കരിച്ചപ്പോള്‍ ഏറ്റവും കഠിനമായ ശിക്ഷ ഏർപ്പെടുത്തിയിട്ടുള്ളത് ജുവനൈല്‍ ഡ്രൈവിങ്ങിനാണ്, എന്നാല്‍ സാധാരണ ജനങ്ങള്‍ക്ക് അതിന്‍റെ ഗൗരവം ഇനിയും മനസിലായിട്ടില്ല എന്നാണ് കണക്കുകള്‍ കാണിക്കുന്നതെന്ന് എംവിഡി ചൂണ്ടിക്കാട്ടുന്നു. 

Related News