തുടര്‍ച്ചയായി വ്യായാമം ചെയ്യിക്കകകയും ഐസ് വെള്ളത്തില്‍ കുളിക്കാൻ നിര്‍ബന്ധിക്കുകയും ചെയ്തതിനെ തുടര്‍ന്ന് അമേരിക്കയില്‍ 12-കാരൻ മരിച്ചതായി റിപ്പോര്‍ട്ട്. ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് പ്രകാരം ജഡാക്കോ ടെയ്ലര്‍ എന്ന കുട്ടിയാണ് മരണത്തിന് കീഴടങ്ങിയത്. പരിശീലകനായ 23കാരൻ നിരന്തരം പുഷപ്പ് എടുക്കാനും നിര്‍ത്താതെ വ്യായാമം ചെയ്യാനും നിര്‍ബന്ധിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതിനൊപ്പം ഐസ് ബാത്ത് എടുക്കാനും കുട്ടിയെ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. ഇത് തുടര്‍പ്പോള്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് കുട്ടി മരിച്ചത്. പരിശീലകൻ ആന്റണി മക്കാണ്ട്സിനെതിരെ സംഭവത്തില്‍ കേസെടുത്ത്. അറസ്റ്റ് ചെയ്ത ഇയാളെ 500,000 ഡോളർ ജാമ്യത്തില്‍ വിട്ടയച്ചു. പൊലീസ് റിപ്പോര്‍ട്ട് പ്രകാരം ജഡാക്കോയുടെ സുരക്ഷ മക്കാണ്ടസിന്റെ ഉത്തരവാദിത്തമായിരുന്നു എന്നും, കുട്ടി രാവിലെ അഞ്ച് മണിക്ക് രണ്ട് തവണ ഐസ് ബാത്ത് എടുക്കുന്നത് ഇയാള്‍ നോക്കിനില്‍ക്കുന്നുണ്ടായിരുന്നു. ഇത് 45 മിനിട്ടോളം നീണ്ടുവെന്നുംപറയുന്നു. ശിക്ഷ എന്ന നിലയിലാണ് ഐസ് ബാത്ത് എടുക്കാൻ നിർബന്ധിച്ചത്. വീണ്ടും ജാഡാക്കോയോട് 30 മിനിറ്റ് കൂടി "ഐസ് ബാത്ത്" ചെയ്യാനും കൂടുതല്‍ വ്യായാമങ്ങള്‍ ചെയ്യാനും ജക്കാണ്ട്സ് പറഞ്ഞുവെന്നും പരാതിയില്‍ പറയുന്നു.
തുടര്‍ന്ന് 12-കാരന് ഛർദ്ദി തുടങ്ങിയതോടെ ഡോക്ടർമാരെ വീട്ടിലേക്ക് വിളിച്ചുവരുത്തി ജീവൻ രക്ഷിക്കാൻ ശ്രമിച്ചു. ഏകദേശം 90 മിനിറ്റിനുശേഷം അക്രോണ്‍ ചില്‍ഡ്രൻസ് ആശുപത്രിയില്‍ വെച്ച് അയാള്‍ മരിച്ചക്കുകയായിരുന്നു. ഈ സമയം ശരീര താപനില 74 ഡിഗ്രി മാത്രമായി കുറഞ്ഞു. ഇത് ഒരു കുട്ടിയുടെ ശരാശരി ശരീര താപനിലയേക്കാള്‍ 20 ഡിഗ്രിയില്‍ താഴെയായിരുന്നു. മയോ ക്ലിനിക്ക് അഭിപ്രായത്തില്‍ "കോർ ബോഡി താപനില 95 ഡിഗ്രി ഫാരൻഹീറ്റില്‍ താഴെയാകുമ്ബോള്‍ ഉണ്ടാകുന്ന" ഹൈപ്പോഥെർമിയ എന്ന അപകടകരമായ അവസ്ഥയുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?