ലഹരി ഇടപാട് കേസില്‍ 'തുമ്ബിപ്പെണ്ണ്' ഉള്‍പ്പടെ രണ്ടുപേര്‍ക്ക് 10 വര്‍ഷം തടവ്. ലഹരിമരുന്ന് ഉപയോഗിക്കുന്നവര്‍ക്കും കച്ചവടക്കാര്‍ക്കുമിടയില്‍ 'തുമ്ബിപ്പെണ്ണ്' എന്ന് വിളിപ്പേരുള്ള കോട്ടയം ചിങ്ങവനം സ്വദേശിനി സൂസിമോള്‍ സണ്ണി, ആലുവ സ്വദേശി അമീര്‍ ഹുസൈല്‍ എന്നിവരെയാണ് എറണാകുളം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്.
2023 ഒക്ടോബറിലാണ് കലൂര്‍ സ്റ്റേഡിയം പരിസരത്തുനിന്ന് കാറില്‍ കടത്തുകയായിരുന്ന 329 ഗ്രാം എംഡിഎംഎ സഹിതം സൂസിമോള്‍ ഉള്‍പ്പടെയുള്ളവരെ എക്‌സൈസ് പിടികൂടിയത്. ഹിമാചല്‍ കേന്ദ്രീകരിച്ചുള്ള സംഘമാണ് ഇവര്‍ക്ക് ലഹരി എത്തിച്ചുനല്‍കിയിരുന്നത്. ലഹരി ഓര്‍ഡര്‍ ചെയ്താല്‍ ഇത് മാലിന്യമെന്ന് തോന്നിക്കുന്ന തരത്തില്‍ കവറിലാക്കി നെടുമ്ബാശേരി വിമാനത്താവളത്തിന് പുറത്ത് ഉപേക്ഷിക്കുകയായിരുന്നു പതിവ്.
ഹിമാചല്‍ സംഘം വാട്സാപ്പില്‍ നല്‍കുന്ന അടയാളം പിന്തുടര്‍ന്ന് കൊച്ചിയിലുള്ളവര്‍ ലഹരിമരുന്ന് വിമാനത്താവള പരിസരത്തുനിന്ന് ശേഖരിക്കും. ഇങ്ങനെ ലഭിക്കുന്നവ സൂസിയും സംഘവും നഗരത്തിലെ ഏജന്റുമാര്‍ക്കാണ് ലഹരിമരുന്ന് കൈമാറിയിരുന്നത്.സംഘത്തിന്റെ ഇടപാടുകളെ കുറിച്ച് രഹസ്യ വിവരം ലഭിച്ചതിന് പിന്നാലെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ തന്ത്രപൂര്‍വം പിടികൂടുകയായിരുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?