ലഹരി വിരുദ്ധ ക്യാമ്ബയിനില്‍ പങ്കെടുത്തില്ല; ഏഴ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളെ ചുമതയില്‍ നിന്ന് നീക്കി കെഎസ്‌യു

  • 26/03/2025

ലഹരി വിരുദ്ധ ക്യാമ്ബയിനില്‍ പങ്കെടുക്കാത്ത നേതാക്കള്‍ക്കെതിരെ കെഎസ്‌യുവില്‍ നടപടി തുടരുന്നു. ഏഴ് സംസ്ഥാന എക്സിക്യൂട്ടീവ് സമിതി അംഗങ്ങളെ ചുമതയില്‍ നിന്ന് നീക്കി. ഇവർ സംഘടനാ ചുമതലകളില്‍ വീഴ്ച വരുത്തിയെന്ന് എന്‍എസ്‌യു ജനറല്‍ സെക്രട്ടറി അനുലേഖ ബോസ് വാർത്താക്കുറുപ്പില്‍ അറിയിച്ചു.

കെഎസ്‌യുവിന്റെ ലഹരി വിരുദ്ധ ക്യാമ്ബയിനായ ക്യാംപസ് ജാഗരണ്‍ യാത്രയില്‍ പങ്കെടുക്കാത്തവരുടെ പട്ടിക തയ്യാറാക്കിയാണ് ജില്ലതോറും സസ്പെന്‍ഷന്‍. അദൃശ്യ എം, അക്ഷയ് ശങ്കര്‍, അമല്‍ തമ്ബി, മെറിന്‍ ജോസ്, നിഖില്‍ തോമസ്, സുഹൈല്‍ ചെമ്ബന്‍ന്തൊട്ടി, സുഭാഷ് എം എന്നിവര്‍ക്കെതിരെയാണ് നടപടി എടുത്തിരിക്കുന്നത്.

Related News