ജനം ഒപ്പം നില്‍ക്കുകയും സർക്കാർ ഇച്ഛാശക്തിയോടെ പ്രവർത്തിക്കുകയും ചെയ്താല്‍ ഒരു വെല്ലുവിളിക്കും ദുരന്തങ്ങള്‍ക്കും കേരളത്തെ തോല്‍പ്പിക്കാനാകില്ല എന്നതാണ് വയനാട് പുനരധിവാസം നല്‍കുന്ന സന്ദേശമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട്ടിലെ മുണ്ടക്കൈയിലും ചൂരല്‍മലയിലും കഴിഞ്ഞ വർഷം ഉണ്ടായ വൻ പ്രകൃതി ദുരന്തം ബാധിച്ചവർക്കായി കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ ഉയരുന്ന മാതൃക ടൗണ്‍ഷിപ്പ് പദ്ധതിയുടെ ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള കേരള ബാങ്ക് ദുരിതബാധിതരുടെ ലോണുകള്‍ എഴുതിത്തള്ളി. ദേശസാല്‍കൃത ബാങ്കുകളും കടം എഴുതിത്തള്ളാനായി കേന്ദ്രസർക്കാറില്‍ സമ്മർദ്ദം ചെലുത്തുന്നത് തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദുരന്തമുഖത്ത് പുനരധിവാസം സർക്കാർ പ്രധാനമായി കണ്ടപ്പോള്‍ വലിയ സ്രോതസ്സായി പ്രതീക്ഷിച്ചിരുന്നത് കേന്ദ്രസഹായം ആയിരുന്നു. എന്നാല്‍ 2221 കോടി രൂപ പുനരധിവാസത്തിന് കണക്കാക്കിയപ്പോള്‍ കേന്ദ്രത്തില്‍ നിന്ന് ഒരു സഹായവും ഇതുവരെ ലഭ്യമായിട്ടില്ല. നല്‍കിയ 529 കോടി രൂപയാകട്ടെ വായ്പയാണ്.
അത് തിരിച്ചു കൊടുക്കേണ്ട തുകയാണ്. വെറുതെ വീട് നിർമ്മിക്കല്‍ അല്ല ടൗണ്‍ഷിപ്പില്‍ ഉണ്ടാവുകയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പ്രകൃതിദുരന്തങ്ങളെ പ്രതിരോധിക്കാൻ സാധിക്കുന്ന വീടുകളും കെട്ടിടങ്ങളുമാണ് ടൗണ്‍ഷിപ്പില്‍ ഉയരുക. വീടിന് പുറമെ, സമൂഹ്യ ജീവിതത്തിന് അനുയോജ്യമായ എല്ലാ സൗകര്യങ്ങളും ഉണ്ടാവും. അങ്കണവാടി, പ്രൈമറി ഹെല്‍ത്ത് സെൻറർ, സ്പോർട്സ് ക്ലബ്, അങ്ങാടി തുടങ്ങിയവ ടൗണ്‍ഷിപ്പില്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?