കോഴിക്കോട് എയിംസ് അനുവദിക്കരുതെന്ന് കേന്ദ്രമന്ത്രിയോട് രാജ്മോഹൻ ഉണ്ണിത്താൻ; കാസ‍ര്‍കോട് സ്ഥാപിക്കണമെന്ന് ആവശ്യം

  • 28/03/2025

കേരളത്തിനുള്ള എയിംസ് കോഴിക്കോട് ജില്ലയില്‍ സ്ഥാപിക്കരുതെന്ന ആവശ്യവുമായി കാസർകോട് നിന്നുള്ള കോണ്‍ഗ്രസ് എംപി രാജ്മോഹൻ ഉണ്ണിത്താൻ. കേന്ദ്ര ആരോഗ്യ മന്ത്രിയോട് ഇദ്ദേഹം നേരിട്ട് ഈ ആവശ്യം ഉന്നയിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജും, സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളുമുണ്ടെന്നും സംസ്ഥാനത്ത് പിന്നാക്കം നില്‍ക്കുന്ന കാസർകോട് ജില്ലയ്ക്ക് എയിംസ് അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കോഴിക്കോട് എയിംസ് സ്ഥാപിക്കാനായി സംസ്ഥാന സർക്കാർ നല്‍കിയ പ്രൊപോസല്‍ തിരുത്തി വാങ്ങണമെന്നും അദ്ദേഹം ആരോഗ്യ മന്ത്രാലയത്തിൻ്റെ കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി യോഗത്തില്‍ ആരോഗ്യ മന്ത്രിയോട് പറഞ്ഞു. തൊഴിലാളികളായി പ്രഖ്യാപിച്ചാല്‍ സംസ്ഥാനത്ത് ആശ വർക്കർമാർ തുടരുന്ന സമരം നിർത്തുമെന്നും ആരോഗ്യമന്ത്രിയോട് അദ്ദേഹം പറഞ്ഞു.

Related News