ചെറിയ പെരുന്നാള്‍ ദിനം പ്രവൃത്തി ദിനമാക്കിയതിനെതിരെ ജോണ്‍ ബ്രിട്ടാസ് എംപി; കേന്ദ്ര ധനമന്ത്രിക്ക് കത്തയച്ചു

  • 28/03/2025

ചെറിയ പെരുന്നാള്‍ ദിനം നിർബന്ധിത പ്രവൃത്തി ദിനമാക്കിയ നടപടി ഭരണഘടനാപരമായ അവകാശങ്ങള്‍ക്ക് വിരുദ്ധമെന്ന് ജോണ്‍ ബ്രിട്ടാസ് എംപി. കസ്റ്റംസ് കേരള റീജിയൻ ചീഫ് കമ്മിഷണറുടെ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ജോണ്‍ ബ്രിട്ടാസ് എംപി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് കത്തയച്ചു. കേരളത്തിലെ കസ്റ്റംസ്, സെൻട്രല്‍ ജി എസ് ടി ഉദ്യോഗസ്ഥർക്ക് ചെറിയ പെരുന്നാളിന് അവധി നല്‍കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടത്.

കേന്ദ്ര സ‍ർക്കാർ അംഗീകരിച്ച അവധി ദിന പട്ടികയില്‍ ഉള്‍പ്പെടുന്നതാണ് ചെറിയ പെരുന്നാള്‍ ദിനമെന്ന് കത്തില്‍ എംപി ചൂണ്ടിക്കാട്ടി. ആർക്കും അവധി നല്‍കരുത് എന്നാണ് സൂപ്പർവൈസർമാർക്ക് കസ്റ്റംസ് കേരള റീജിയൻ ചീഫ് കമ്മിഷണർ നല്‍കിയ നിർദ്ദേശം. ഇക്കാര്യം ഉറപ്പാക്കണമെന്നും നിർദ്ദേശം നല്‍കിയിട്ടുണ്ട്. സാമ്ബത്തിക വർഷം അവസാനമായതിനാല്‍ ബാക്കിയുള്ള ജോലികള്‍ തീർക്കാനെന്നാണ് നല്‍കുന്ന വിശദീകരണം. 

Related News