കേന്ദ്രത്തിൻ്റെ ആഴക്കടല്‍ ഖനന നീക്കത്തിനെതിരെ വീണ്ടും തിരുവനന്തപുരം ലത്തീൻ അതിരൂപത; 'സുനാമി പോലെ ബാധിക്കും'

  • 28/03/2025

ആഴക്കടല്‍ ഖനനത്തിനെതിരെ വീണ്ടും തിരുവനന്തപുരം ലത്തീൻ അതിരൂപത രംഗത്ത്. ആഴക്കടല്‍ ഖനനം സുനാമി പോലെ തീരദേശ ജനതയെ ബാധിക്കുമെന്ന് ആർച്ച്‌ ബിഷപ്പ് തോമസ് ജെ.നെറ്റോ പറഞ്ഞു.

കടലിനെ ഒരു വില്‍പ്പനച്ചരക്കായി കാണുന്നത് പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല. ആഴക്കടല്‍ ഖനനത്തില്‍ പുനരാലോചനയും വിശദമായ പഠനവും നടത്തണം. അതുവരെ പദ്ധതിയുമായി ബന്ധപ്പെട്ട നടപടികള്‍ നിർത്തിവെക്കണം. തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പില്‍ തീരദേശ ജനതയെ മുന്നണികള്‍ അവഗണിക്കരുത്. കടല്‍ ഖനനത്തെ ഒറ്റക്കെട്ടായി എതിർക്കണം. ആ ശ്രമങ്ങള്‍ക്കൊപ്പം തിരുവനന്തപുരം ലത്തിന് അതിരൂപത നില്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related News