നൂറുകണക്കിന് ആളുകള്‍ മരിച്ച മ്യാന്‍മറിലുണ്ടായ വമ്ബൻ ഭൂചലനത്തില്‍ ഇന്ത്യക്കാരെല്ലാം സുരക്ഷിതരെന്ന് തായ്ലാൻഡിലെ ഇന്ത്യൻ എംബസി. ഇന്ത്യക്കാരെല്ലാവരും സുരക്ഷിതരാണ്. അടിയന്തര സേവനങ്ങള്‍ക്ക് ബന്ധപ്പെടാൻ സൗകര്യം ഒരുക്കിയതായും എംബസി അറിയിച്ചു. സേവനത്തിന് +66 618819218 എന്ന നമ്ബറില്‍ ബന്ധപ്പെടണം.
അതേസമയം, ഭൂകമ്ബത്തില്‍ നൂറുകണക്കിന് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി കെട്ടിടങ്ങളും പാലങ്ങളും തകർന്നു. മ്യാൻമറിലെ രണ്ടാമത്തെ വലിയ നഗരമായ മാൻഡലെ താറുമാറായി. ദുരന്ത പശ്ചാത്തലത്തില്‍ ആറ് പ്രവിശ്യകളില്‍ പട്ടാള ഭരണകൂടം ദുരന്തകാല അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു.രാജ്യത്തെ സുപ്രധാന ദേശീയപാതകള്‍ പലതും തകര്‍ന്ന് വിണ്ട് മാറിയതായും റിപ്പോർട്ടുകളുണ്ട്. റിക്ടർ സ്കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് മ്യാൻമാറിലുണ്ടായത്.
ഇന്ന് ഉച്ചയ്ക്ക് 12.50 നാണ് ഭൂചലനം അനുഭവപ്പെട്ടത്. തൊട്ടു പിന്നാലെ 6.8 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനവും ഉണ്ടായി. മാന്റ്‍ലെയില്‍ നിന്ന് 17.2 കിലോമീറ്റർ അകലെയുള്ള നഗരമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കല്‍ സർവേ കണ്ടെത്തിയിട്ടുണ്ട്.തായ്‍ലാൻഡിലും പ്രകമ്ബനമുണ്ടായെന്നാണ് റിപ്പോർട്ടുകള്‍. ഭൂചലനം നടന്ന സാഹചര്യത്തില്‍ ബാങ്കോക്കിലും ചൈനയിലെ യുനാൻ പ്രവിശ്യയിലും മെട്രോ, റെയില്‍ സർവീസുകള്‍ താല്‍ക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?