നടൻ മോഹൻലാലിനൊപ്പം ശബരിമല കയറിയതിന്റെ പിറ്റേന്നു സ്ഥലംമാറ്റം കിട്ടിയ പൊലീസ് ഇൻസ്പെക്ടർക്കു കാരണം കാണിക്കല്‍ നോട്ടീസ്. തിരുവല്ല മുൻ എസ്‌എച്‌ഒ ബി സുനില്‍ കൃഷ്ണനോട് തിരുവല്ല ഡിവൈഎസ്പിയാണ് വിശദീകരണം തേടിയത്. മോഹൻലാലിനൊപ്പം മല കയറുന്നു എന്ന വിവരം മറച്ചുവച്ച് ശബരിമലയ്ക്കു പോകാൻ അനുമതി തേടി എന്നതാണ് കാരണം.
ശബരിമല ദർശനം ദീർഘകാല അഭിലാഷമാണെന്നു പറഞ്ഞാണത്രെ സുനില്‍കൃഷ്ണ അനുമതി നേടിയത്. മറ്റു കാര്യങ്ങള്‍ ബോധപൂർവം മറച്ചുവച്ചെന്നാണ് ഡിപ്പാർട്ട്മെന്റ് കണ്ടെത്തല്‍.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?