കേരള സര്‍വകലാശാലയില്‍ ഗുരുതര വീഴ്ച; ഉത്തരക്കടലാസുകള്‍ കാണാതായി; നഷ്ടപ്പെട്ടത് അധ്യാപകന്റെ കൈയില്‍ നിന്ന്

  • 29/03/2025

കേരള സർവകലാശാലയില്‍ എംബിഎ വിദ്യാർഥികളുടെ ഉത്തരക്കടലാസുകള്‍ കാണാതായി. മൂല്യനിർണം നടത്താൻ ഒരു അധ്യാപകനു നല്‍കിയ 'പ്രൊജക്‌ട് ഫിനാൻസ്' എന്ന വിഷയത്തിന്റെ 71 ഉത്തരക്കടലാസുകളാണ് നഷ്ടമായത്. 5 കോളജുകളിലെ വിദ്യാർഥികളുടെ ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ടവയിലുണ്ട്.

വിവരം പുറത്തുവിടാതെ വീണ്ടും പരീക്ഷ നടത്താൻ സർവകലാശാല തീരുമാനിച്ചു. ഇതിനുള്ള അറിയിപ്പ് വിദ്യാർഥികള്‍ക്കു ലഭിച്ചപ്പോള്‍ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തു വന്നത്. എംബിഎ അവസാന സെമസ്റ്ററിലെ 71 വിദ്യാർഥികള്‍ക്കാണ് പ്രത്യേക പരീക്ഷ നടത്തുന്നത്. 

Related News