ഗിഗ് തൊഴിലാളികള്‍ മനുഷ്യരല്ലേ? 'കൊടും ചൂടില്‍ പണിയെടുക്കാന്‍ സമ്മാനങ്ങള്‍, സുരക്ഷയ്ക്ക് ഒന്നുമില്ല'

  • 29/03/2025

കൊടും ചൂടില്‍ തൊഴിലെടുക്കുന്ന ഗിഗ് തൊഴിലാളികളുടെ സുരക്ഷയില്‍ ആശങ്ക അറിയിച്ച്‌ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. കൊടും ചൂടില്‍ പുറത്തിറങ്ങി ജോലി ചെയ്യുന്ന ഇത്തരക്കാരുടെ സുരക്ഷയ്ക്കായി ചൂടിന് അനുയോജ്യമായ യൂണിഫോമുകള്‍ നല്‍കുന്നത് ഉള്‍പ്പെടെയുള്ള അടിയന്തര നടപടികള്‍ നടപ്പിലാക്കണമെന്നും അതോറിറ്റി കമ്ബനികളോട് നിര്‍ദേശിച്ചു. 

ഗിഗ് വര്‍ക്കേഴ്സ് യൂണിയന്‍ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയ ദുരന്ത നിവാരണ അതോറിറ്റി ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമുകളും കൊറിയര്‍ ഏജന്‍സികളും നടത്തുന്ന കമ്ബനികള്‍ക്ക് ഇക്കാര്യം ആവശ്യപ്പെട്ട് കത്തയച്ചു. തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ബന്ധപ്പെട്ട ഉത്തരവുകള്‍ പാലിക്കാനും നിര്‍ദ്ദേശിച്ചു. 

Related News