'കുട്ടികളുടെ സ്‌ട്രെസ് മുഴുവനങ്ങ് പോകും', സ്‌കൂളുകളില്‍ സൂംബ ഡാന്‍സ് നിര്‍ദേശിച്ച്‌ മുഖ്യമന്ത്രി; അടുത്ത അധ്യയന വര്‍ഷം മുതല്‍?

  • 30/03/2025

സംസ്ഥാനത്തെ സ്‌കൂളുകളില്‍ കുട്ടികളെ സൂംബ ഡാന്‍സ് പഠിപ്പിക്കാന്‍ നിര്‍ദേശം. കുട്ടികളിലെ മാനസിക സമ്മര്‍ദം ഇല്ലാതാക്കാന്‍ സൂംബ ഡാന്‍സ് ഗുണം ചെയ്യുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു.

ലഹരി വിരുദ്ധ ബോധവല്‍ക്കരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ശില്പശാലയില്‍ ആയിരുന്നു മുഖ്യമന്ത്രി സൂംബ ഡാന്‍സിനെ കുറിച്ച്‌ പരാമര്‍ശിച്ചത്. മുഖ്യമന്ത്രി മുന്നോട്ട് വച്ച നിര്‍ദേശങ്ങള്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി പത്രക്കുറിപ്പില്‍ അറിയിച്ചു.

Related News