ഫ്രാൻസിസ് മാര്‍പാപ്പയ്ക്ക് വിട

  • 21/04/2025

ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിന്‍റെ വിങ്ങലില്‍ ലോകം. വിശ്വാസം മങ്ങിയ കാലത്ത് സഭയ്ക്ക് വെളിച്ചമായ ഇടയൻ. മാറിയ കാലത്തിന്റെ ബോധ്യങ്ങള്‍ക്കനുസരിച്ച്‌ സഭയിലും പരിവർത്തനങ്ങള്‍ വരുത്തിയ വൈദികനായിരുന്നു ഫ്രാൻസിസ് മാർപാപ്പ. അപ്പോഴും പല യാഥാസ്ഥിതിക നിലപാടുകളെയും ചേർത്തുപിടിച്ച സഭാ നായകൻ. കത്തോലിക്ക സഭയ്ക്കും, ലോക ജനതയ്ക്കും ഫ്രാൻസിസ് മാർപാപ്പയെ ഒരിക്കലും മറക്കാനാകില്ല.

റോമൻ കത്തോലിക്ക സഭയെ നയിച്ച ആദ്യ ലാറ്റിന മേരിക്കകാരനായ ഹോർഗേ മരിയോ ബര്‍ഗോളിയോ, തന്‍റെ പേര് സ്വീകരിച്ചത് മുതല്‍ വ്യത്യസ്തനായിരുന്നു. കത്തോലിക്ക സഭയുടെ രണ്ടായിരത്തിലധികം വർഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഫ്രാൻസിസെന്ന പേര് ഒരു മാർപാപ്പ സ്വീകരിക്കുന്നത്. പാവങ്ങളുടെ പുണ്യാളനെന്നറിയപ്പെടുന്ന അസീസിലെ വിശുദ്ധ ഫ്രാൻസിസിന്‍റെ പേര് തെരഞ്ഞെടുത്തതിന്‍റെ അർത്ഥതലങ്ങള്‍ വലുതായിരുന്നു. മാര്‍പാപ്പയായശേഷം വത്തിക്കാന്‍ കൊട്ടാരം വേണ്ടെന്നുവെച്ച്‌ അതിഥിമന്ദിരത്തിലെ സാധാരണ മുറിയില്‍ താമസമാക്കി.

ലോകത്തിലെ സ്വാധീനമുളള വ്യക്തിത്വങ്ങളിലൊരാളായി നിന്ന്ദരിദ്രർക്കും സ്ത്രീകള്‍ക്കും യുദ്ധങ്ങളിലെ ഇരകള്‍ക്കുമെല്ലാം വേണ്ടി വാദിച്ചു. യുദ്ധങ്ങളെ നന്മയും തിന്മയുമായി കാണരുതെന്ന് പറഞ്ഞ മാർപാപ്പ യുദ്ധങ്ങള്‍ക്കെതിരെ നിലകൊണ്ടു. സ്വവർഗാനുരാഗികളും ദൈവത്തിന്‍റെ മക്കളാളെന്ന് പറഞ്ഞ് ചരിത്രപരമായ നിലപാടെടുത്തും സഭാസിംഹാസന്നത്തിന്‍റെ മൂല്യമെന്താണെന്ന് ലോകത്തോട് വിളിച്ചു പറഞ്ഞു. 

Related News