'മുസ്ലീങ്ങള്‍ക്ക് മതത്തിന്റെ പേരില്‍ രാഷ്ട്രീയമായി സംഘടിക്കേണ്ട ആവശ്യമില്ല, എല്ലാ പാര്‍ട്ടികളിലും മുസ്ലീങ്ങളുണ്ട്'

  • 04/05/2025

മതത്തിന്റെ പേരില്‍ മുസ്ലീങ്ങള്‍ രാഷ്ട്രീയമായി സംഘടിക്കണമെന്ന് വിശ്വസിക്കുന്നില്ലെന്ന് സമസ്ത എപി വിഭാഗം നേതാവ് ഡോ. മുഹമ്മദ് അബ്ദുള്‍ ഹക്കീം അസ്ഹരി. സമസ്ത ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും സ്ഥിരമായ ബന്ധം പുലര്‍ത്തുന്നില്ല. കേരളത്തിലെ മുഴുവന്‍ മുസ്ലീങ്ങളെയും പ്രതിനിധീകരിക്കുന്നത് മുസ്ലീം ലീഗാണെന്നുള്ളത് ഒരു ധാരണ മാത്രമാണ്.

മുസ്ലീം ലീഗ് ഒരു രാഷ്ട്രീയ പാര്‍ട്ടിയാണ്, അതിന്റെ അണികളില്‍ ഭൂരിഭാഗവും മുസ്ലീങ്ങളാണ്. കോണ്‍ഗ്രസിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളിലും ബിജെപിയിലും വരെ മുസ്ലീങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ മുഹമ്മദ് അബ്ദുള്‍ ഹക്കീം അസ്ഹരി പറഞ്ഞു.

രാജ്യത്ത് മുസ്ലീങ്ങള്‍ പീഡിപ്പിക്കപ്പെടുന്ന സാഹചര്യത്തില്‍ മുസ്ലീം സംഘടനകള്‍ ഒന്നിച്ച്‌ നില്‍ക്കണമെന്ന ജമാഅത്തെ ഇസ്ലാമി വാദത്തെയും അദ്ദേഹം തള്ളി. ഒന്നിച്ച്‌ നില്‍ക്കണമെന്ന് പറയുന്നത് പേടിയുള്ള ആളുകളാണ്. എല്ലാവരും ഒപ്പമുള്ളപ്പോള്‍ നടുക്ക് കയറി നില്‍ക്കാം, കാരണം അവര്‍ കുറച്ചല്ലേയുള്ളു. മുസ്ലീം സംഘടനകള്‍ ഒന്നിച്ച്‌ നില്‍ക്കണമെന്ന് പറയുമ്ബോഴും സുന്നി സംഘനകള്‍ എല്ലാം ഒന്നിക്കരുതെന്ന് പറയുന്നത് രാഷ്ട്രീയ താല്‍പര്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

Related News