സമരം കടുപ്പിച്ച്‌ ആശാ വര്‍ക്കര്‍മാര്‍; 45 ദിവസത്തെ രാപ്പകല്‍ സമര യാത്രക്ക് കാസര്‍കോട് തുടക്കം

  • 05/05/2025

സമരം കടുപ്പിച്ച്‌ ആശാ വർക്കർമാർ. 45 ദിവസം നീളുന്ന രാപ്പകല്‍ സമര യാത്ര കാസർകോട് നിന്ന് ആരംഭിച്ചു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പര്യടനം നടത്തും. ഫെബ്രുവരി 10ന് സെക്രട്ടറിയേറ്റിന് മുന്നില്‍ തുടങ്ങിയ ആശാവർക്കർമാരുടെ സമരമാണ് അടുത്ത ഘട്ടത്തിലേക്ക് കടന്നത്. എല്ലാ ജില്ലകളിലും സഞ്ചരിക്കുന്ന രാപ്പകല്‍ സമര യാത്രയാണ് കാസര്‍കോട് നിന്ന് ആരംഭിച്ചത്.

എൻഎ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എ ബിന്ദു ആണ് യാത്ര നയിക്കുന്നത്. ഓണറേറിയം വർധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. 45 ദിവസങ്ങളിലായി 14 ജില്ലകളിലും യാത്രയെത്തും. രാത്രിയില്‍ തെരുവില്‍ അന്തിയുറങ്ങിയാണ് സമരം. ജൂണ്‍ 17 ന് തിരുവനന്തപുരത്ത് മഹാറാലിയോടെയായിരിക്കും സമാപനം.

Related News