സമൂഹമാധ്യമത്തിലൂടെ അധിക്ഷേപ പരാമര്‍ശം; സന്തോഷ് വര്‍ക്കിക്ക് ജാമ്യം

  • 06/05/2025

സമൂഹമാധ്യമത്തിലൂടെ അധിക്ഷേപ പരാമർശം നടത്തിയ കേസില്‍ യൂട്യൂബർ സന്തോഷ്‌ വർക്കിക്ക് ജാമ്യം ലഭിച്ചു. കേരള ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ 11 ദിവസമായി ഇയാള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ആയിരുന്നു. എറണാകുളം നോര്‍ത്ത് പൊലീസാണ് സന്തോഷ് വര്‍ക്കിയെ അറസ്റ്റ് ചെയ്തിരുന്നത്. സിനിമ നടിമാർക്കെതിരെ ഫേസ് ബുക്ക്‌ പേജിലൂടെ അശ്ലീല പരാമർശം നടത്തിയതിനാണ് സന്തോഷ് വർക്കിക്കെതിരെ കേസ് എടുത്തിരുന്നത്.

അമ്മ സംഘടനയിലെ അംഗങ്ങള്‍ ഉള്‍പ്പെടെ നിർവധി നടിമാർ സന്തോഷ് വര്‍ക്കിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ആറാട്ട് എന്ന മോഹൻലാല്‍ ചിത്രത്തിന്‍റെ റിവ്യു പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടിയ ആളാണ് സന്തോഷ് വർക്കി. ഇതിന് പിന്നാലെ ആറാട്ടണ്ണൻ എന്ന വിളിപ്പേരിലാണ് സന്തോഷ് അറിയപ്പെടാൻ തുടങ്ങിയത്.

കൊച്ചിയിലെ പ്രധാന തിയറ്ററുകളില്‍ സന്തോഷ് റിവ്യൂ പറയാൻ എത്താറുണ്ട്. നേരത്തെ സിനിമ കാണാതെ റിവ്യു പറഞ്ഞതിന്‍റെ പേരില്‍ സന്തോഷ് വര്‍ക്കിയെ ആളുകള്‍ മര്‍ദ്ദിച്ചിരുന്നു. വിഷുവിന് റിലീസ് ചെയ്ത മമ്മൂട്ടി നായകനായ ബസൂക്കയില്‍ സന്തോഷ് വര്‍ക്കി അഭിനയിച്ചിട്ടുണ്ട്. 

Related News