തന്റെ ഹോട്ടലുകൾ ആശുപത്രികളാക്കി മാറ്റി റൊണാൾഡോ, ഡോക്ടർമാർക്ക് ശമ്പളവും നൽകും

  • 15/03/2020

കൊറോണ ലോകത്തിന് തന്നെ ഭീഷണി ആയി വളരുന്ന സാഹചര്യത്തിൽ മാതൃകാപരമായ ഒരു കാര്യവുമായി മുന്നോട്ട് വന്നിരിക്കുകയാണ് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. പോർച്ചുഗലിൽ ഉള്ള റൊണാൾഡോയുടെ ഉടമസ്ഥതയിലുള്ള ഹോട്ടലുകൾ എല്ലാം തൽക്കാലത്തേക്ക് ആശുപത്രികൾ ആക്കി മാറ്റുകയാണ് റൊണാൾഡോ. ഇതിനായുള്ള നടപടികൾ പൂർത്തിയാക്കി.

കൊറോണ ബാധിതരെ ചികിത്സിക്കാൻ ഈ ആശുപത്രികൾ ഉപയോഗിക്കും. അവിടെ പരിശോധിക്കാൻ എത്തുന്ന രോഗികളുടെ മുഴുവൻ ചിലവും ഒപ്പം ഡോക്ടർമാരുടെയും മറ്റു ജോലിക്കാരുടെയും വേതനവും ഒക്കെ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെ വഹിക്കും. ഇപ്പോൾ പോർച്ചുഗലിൽ ഐസൊലേഷനിൽ കഴിയുകയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. യുവന്റസിലെ തന്റെ സഹതാരമായ റുഗാനിക്ക് കൊറോണ സ്ഥിതീകരിച്ചതോടെയാണ് റൊണാൾഡോ അടക്കമുള്ള യുവന്റസ് താരങ്ങൾ ഐസൊലേഷനിലേക്ക് മാറിയത്.

Related News