കോവിഡ് - 19 : ഗൾഫിൽ 17 ലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ നഷ്ടമാകും: UN

  • 21/03/2020

ബെയ്‌റൂത് : കോവിഡ് 19 പ്രതിസന്ധി ഗൾഫ് രാജ്യങ്ങളിൽ വന്‍ തൊഴില്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ഐക്യരാഷ്ട്ര സഭയുടെ പഠനം. ലോകത്താകെ പടര്‍ന്നു പിടിച്ച മഹാമാരി മൂലം ഏകദേശം 17 ലക്ഷം പേര്‍ക്കെൻങ്കിലും ഗൾഫിൽ തൊഴില്‍ നഷ്ടമാകുമെന്നും സേവന മേഖലയെ ആണ് ഇത് ഏറെ ബാധിക്കുക എന്നും റിപ്പോര്‍ട്ട് പറയുന്നു.അതേസമയം ആഗോള തൊഴിലില്ലായ്മയെ 25 മില്ല്യൺ വർദ്ധിപ്പിക്കുമെന്ന് ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ ഐ‌എൽ‌ഒയും സൂചിപ്പിക്കുന്നു. കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി കൊണ്ടുവന്ന വലിയ മാനദണ്ഡങ്ങള്‍ മൂലം വളരെ കൂടിയ തോതിൽ തൊഴില്‍ നഷ്ടപ്പെടുമെന്നാണ് ബെയ്‌റൂത്ത് ആസ്ഥാനമായ എകണോമിക് ആന്റ് സോഷ്യല്‍ കമ്മിഷന്‍ ഫോര്‍ വെസ്റ്റ് ഏഷ്യ എന്ന സ്ഥാപനം പുറത്തുവിട്ട പഠനം വ്യക്തമാക്കുന്നത്. കൊറോണ ഭീതിക്കു ശേഷം മേഖലയില്‍ യു.എന്‍ നടത്തുന്ന ആദ്യത്തെ സാമ്പത്തിക റിപ്പോര്‍ട്ടാണിത്. ആഗോള ജിഡിപി വളർച്ചയിൽ കോവിഡ് -19 ന്റെ സ്വാധീനത്തിന്റെ വിവിധ സാഹചര്യങ്ങളെ അടിസ്ഥാനമാക്കി, ഐ‌എൽ‌ഒയുടെ കണക്കുകൾ സൂചിപ്പിക്കുന്നത് ആഗോള തൊഴിലില്ലായ്മ 5.3 ദശലക്ഷത്തിനും 2019 ലെ അടിസ്ഥാന നിലവാരത്തിൽ നിന്ന് 188 ദശലക്ഷമായി ഉയർന്നു എന്നുമാണ്.

Related News