ചാണകക്കുഴിയില്‍ ഒളിച്ച് കള്ളന്‍; ഒടുവില്‍ രക്ഷിച്ചത് പൊലീസ്

  • 03/12/2020

പൊലീസില്‍ നിന്നും രക്ഷപ്പെടാന്‍ ചാണകക്കുഴിയില്‍ ഒളിച്ച കള്ളനെ രക്ഷിച്ചത് പൊലീസ്. ബ്രിട്ടനിലാണ് സംഭവം നടന്നത്. കാര്‍ മോഷ്ടിച്ച് കടന്നുകളാന്‍ ശ്രമിക്കുന്നതിനടയില്‍ പൊലീസിനെ കാണുകയും രക്ഷപ്പെടാനായി ചാണകക്കുഴില്‍ ചാടുകയുമായിരുന്നു. എന്നാല്‍ ഇയാള്‍ക്ക് ഇതില്‍ നിന്നും തിരിച്ച് കയറാന്‍ സാധിച്ചില്ല. 

പൊലീസ് എത്തുമ്പോള്‍ ഇയാള്‍ കഴുത്തുവരെ ചാണകത്തില്‍ മുങ്ങിക്കിടക്കുകയായിരുന്നു. ഉടന്‍ തന്നെ പൊലീസ് ഇയാളെ രക്ഷപ്പെടുത്തി. കള്ളനുമായി നില്‍ക്കുന്ന ചിത്രം ഇപ്പോള്‍ ,സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

Related News