ഒരു ലക്ഷത്തിലധികം ആളുകള്‍ കൊവിഡ് പ്രതിരോധ കുത്തിവെപ്പ് നടത്തിയതായി റഷ്യ

  • 03/12/2020

കൊറോണ വൈറസിനെതിരെ റഷ്യയില്‍ ഒരു ലക്ഷത്തിലധികം ആളുകള്‍ ഇതിനകം കുത്തിവെപ്പ് നടത്തിയതായി റഷ്യന്‍ ആരോഗ്യമന്ത്രി മിഖായേല്‍ മുറാഷ്‌കോ പറഞ്ഞു. ഒരു വീഡിയോ ലിങ്കിലൂടെ സ്പുട്‌നിക്-5 വാക്‌സിന്‍ ഐക്യരാഷ്ട്രസഭയ്ക്കു മുമ്പാകെ സമര്‍പ്പിക്കുമ്പോഴാണ് ആരോഗ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ഓഗസ്റ്റ് 11നായിരുന്നു ലോകത്തിലെ ആദ്യ കൊവിഡ്-19 വാക്‌സിനെന്ന് റഷ്യ അവകാശപ്പെടുന്ന സ്പുട്‌നിക്-5നെ പരിചയപ്പെടുത്തിയത്.

റഷ്യയുടെ ആദ്യത്തെ ഉപഗ്രഹത്തിന്റെ പേര് സ്പുട്‌നിക് എന്നാണ്. ഈ പേരുമായി സാമ്യമുള്ള പേരാണ് മരുന്നിനും നല്‍കിയത്. റഷ്യയുടെ ആരോഗ്യ സംരക്ഷണ മന്ത്രാലയത്തിന്റെ ഗമാലേയ നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ എപ്പിഡെമിയോളജി ആന്‍ഡ്  മൈക്രോബയോളജിയാണ് സ്പുട്‌നിക്-5 മരുന്ന് വികസിപ്പിച്ചെടുത്തത്.

Related News