ആത്മഹത്യക്കെതിരെ ബോധവത്ക്കരണം; നഗ്നയായി സൈക്കിള്‍ യാത്ര നടത്തി യുവതി

  • 03/12/2020

ആത്മഹത്യക്കെതിരെയുള്ള ബോധവത്ക്കരണത്തിന്റെ ഭാഗമായി നഗ്നയായി നഗരം ചുറ്റുകയാണ് കെറി ബാര്‍ണസ് എന്ന യുവതി. ലോക്ക്ഡൗണ്‍ കാലത്ത് ആത്മഹത്യ പ്രവണകള്‍ കൂടിയിരുന്നു. അതിനാല്‍ ഇതിനെതിരെ ജനങ്ങളെ ബോധവത്കരിക്കുക എന്ന ലക്ഷ്യം വെച്ചാണ് ഇത്തരത്തില്‍ വ്യത്യസ്തമായ ഒരു ബോധവത്ക്കരണം കെറി നടത്തുന്നത്. 

ഒന്‍പത് വര്‍ഷം മുന്‍പ് കെറിയുടെ ബന്ധുവും ആത്മഹത്യ ചെയ്തിരുന്നു. ലോക്ക്ഡൗണ്‍ കാലത്ത് ഒന്ന് രണ്ട് ബന്ധുക്കളും ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇതോടെയാണ് ഒരു ക്യാമ്പയിനുമായി കെറി രംഗത്തെത്തിരിക്കുന്നത്. നഗ്നയായി ക്യാമ്പയിന്‍ നടത്തുന്നതില്‍ ആദ്യ ഘട്ടത്തില്‍ വീട്ടുകാര്‍ക്ക് ശക്തമായ എതിര്‍പ്പുണ്ടായിരുന്നു. എന്നാല്‍ പിന്നീട് അവരും തന്നെ പിന്തുണച്ചതായി കെറി പറയുന്നു.

Related News